DCBOOKS
Malayalam News Literature Website

ഞൊടിയിടയില്‍ വിളമ്പാം നല്ല അടിപൊളി ഓണ സദ്യ

പറഞ്ഞ് പറഞ്ഞ് ഓണം ഇങ്ങെത്തി. പുത്തന്‍കോടിയുടുത്ത്.. പൂക്കളവുമിട്ട് എല്ലാവരുമായി സന്തോഷം പങ്കിട്ട് ഒടുവില്‍ തൂശനിലയില്‍ മൂന്നുനാലുതരം പായസവും കൂട്ടി ഓണ സദ്യ ഉണ്ണണം..

മലയാളികള്‍ ഒന്നടങ്കം തിരുവോണത്തെ വരവേല്‍ക്കാന്‍ തയ്യാറായിക്കഴിഞ്ഞു.  വീട്ടമ്മമാരുടെ ഉള്ളില്‍ ആകെയൊരു അങ്കലാപ്പാണ്.. എന്താണന്നല്ലേ.. വര്‍ഷത്തിലൊരിക്കല്‍ വരുന്ന ഓണമല്ലേ..വിരുന്നുകാരുമുണ്ടാകും. അടിപൊളി സദ്യ തന്നെ തയ്യാറാക്കണമല്ലോ..ഒന്നിനും ഒരു കുറവും ഉണ്ടാകാനും പാടില്ല. പക്ഷേ എന്താണ് ഉണ്ടാക്കുക…? പായസം തന്നെ രണ്ടില്‍ കുറയാതെ വേണം. പിന്നെ പച്ചടി കിച്ചടി അവിയല്‍, തോരന്‍…പുളിശ്ശേരി എരിശ്ശേരി…ഇങ്ങനെ പലതരം വിഭവങ്ങള്‍.. ഇവയൊന്നുമില്ലാതെ എങ്ങനെ ഓണ സദ്യ പൂര്‍ണ്ണമാകും..? ഇവയെല്ലാം തന്നെ നേരത്തേ തയ്യാറാക്കുകയും വേണം..ഇതൊക്കെ എപ്പോള്‍ ഉണ്ടാക്കി തീരും…? ഇങ്ങനെ പോകുന്നു വീട്ടമ്മമാരുടെ അശങ്കകള്‍…

എന്നാല്‍ വീട്ടമ്മമാരുടെ ആശങ്കകള്‍ക്കുള്ള പരിഹാരമാണ് മലയാളി സദ്യ..മലയാളികളുടെ പരമ്പരാഗതമായ സദ്യവട്ടങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകമാണ്മലയാളി സദ്യ. രുചിയൂറുന്ന പലതരം വിഭവങ്ങള്‍ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. സാമ്പാര്‍, കാളന്‍ തുടങ്ങി പുളിയിഞ്ചി മുതല്‍ പായസം, ഉപ്പേരികള്‍ വരെ തയ്യാറാക്കാനുള്ള എഴുപ്പവഴികളും കൃത്യമായ കറിക്കൂട്ടുകളും മലയാളി സദ്യപറഞ്ഞുതരുന്നു.അതുകൊണ്ടുതന്നെ വീട്ടമ്മമാര്‍ക്ക് അധികസമയം ചിലവഴിക്കാതെ രുചിയുള്ള ഓണ സദ്യ തയ്യാറാക്കാനുള്ള ഉത്തമ വഴികാട്ടിയാണ് ഈ പുസ്തകം.

Textമലയാളി സദ്യയുടെ രുചി മറന്നുതുടങ്ങിയ പ്രവാസി മലയാളികള്‍ക്ക് നമ്മുടെ കൊതിയുണര്‍ത്തുന്ന സദ്യ കഴിക്കാനുള്ള അവസരമാണ് ആണ്ടിലൊരിക്കല്‍ വരുന്ന വിഷുവും ഓണവുമൊക്കെ., വിഷുവും ഓണവും അവരും പുറന്നാടുകളില്‍ ആഘോഷിക്കാറുണ്ട്. സദ്യ തന്നെയാവും അവരുടെയും സ്പെഷ്യല്‍. എന്നാല്‍ ഫാസ്റ്റു ഫുഡുകള്‍ ഉണ്ടാക്കിയും കഴിച്ചും അവര്‍ക്ക് തനിനാടന്‍ വിഭവങ്ങളുടെ രുചി അന്യമായിട്ടുണ്ടാകും. അവര്‍ക്കും ആശ്രയിക്കാവുന്ന, കൈയ്യില്‍ കരുതാവുന്ന പുസ്തകമാണ് മലയാളി സദ്യ.

സദ്യക്കുള്ള രുചിക്കൂട്ടുകല്‍ക്കുപുറമേ അവ വിളമ്പുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വരെ വിശദമാക്കുന്ന മലയാളി സദ്യ പ്രിയപ്പെട്ടവര്‍ക്ക് രുചികരമായ ഭക്ഷണം വിളമ്പാനും കഴിക്കാനും ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഉപകാരപ്രദമാണ്. കെങ്കേമമായ സദ്യയ്ക്കുള്ള പാചകക്കൂട്ടുകളും സദ്യയുടെ പാരമ്പരാഗത ചിട്ടവട്ടങ്ങളും വിശദമാക്കുന്ന മലയാളി സദ്യ എന്ന പാചക പുസ്തകം പരിചയപ്പെടുത്തുന്നത് നീലേശ്വരം സ്വദേശിനിയായ പത്മിനി അന്തര്‍ജനമാണ്. പാരമ്പര്യ പാചകവിദഗ്ധയായ പത്മിനി അന്തര്‍ജനം ഗൃഹവൈദ്യത്തിലും സമര്‍ത്ഥയാണ്. നമ്പൂതിരി പാചകം എന്നൊരു പുസ്തകം കൂടി ഡി സി ബുക്‌സ് പത്മിനി അന്തര്‍ജനത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments are closed.