മുറിനാവിന്റെ വായനാനുഭവങ്ങളുമായി സുനില്‍ പി ഇളയിടം
കവിയും നോവലിസ്റ്റുമായ മനോജ് കുറൂരിന്റെ ‘മുറിനാവിന്റെ‘ വായനാനുഭവം വായനക്കാരുമായി പങ്കുവെക്കാന്‍ പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടം എത്തുന്നു. ഡിസി ബുക്സിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ നാളെ (27 ആഗസ്റ്റ് 2020) വൈകുന്നേരം 3.30 നാണ് സുനില്‍ പി.ഇളയിടം ‘മുറിനാവിന്റെ‘ വായനാനുഭവം പങ്കുവെക്കുക.
നാടിന്റെ സാംസ്കാരികബന്ധങ്ങളില്‍ മറഞ്ഞു നില്ക്കുന്ന, മറവിയില്‍പ്പെട്ടുപോയ, വലിയ ശബ്ദങ്ങളില്‍ കേള്‍ക്കാതെപോയ, ചെറിയ ഒച്ചകളുടെ നിരവധിയായ ഇഴകളെ ആവാഹിക്കുന്ന അതീതകാലത്തിലേക്കുള്ള സഞ്ചാരമാണ് ‘മുറിനാവ്‘. പുസ്തകത്തിന്റെ ആദ്യപതിപ്പ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. വര്‍ത്തമാനവും സമീപസ്ഥ ചരിത്രവുംതള്ളി, മലയാളസാഹിത്യഭാഷക്കാലം തള്ളി കുറേ പിന്നോട്ട് പോവുന്നു ഇവിടെ. എട്ടാം നൂറ്റാണ്ടിലും പന്ത്രണ്ടാം നൂറ്റാണ്ടിലുമായി ജീവിച്ച രണ്ടു മനുഷ്യരുടെ (കുമരന്റെയും അലങ്കാരന്റെയും) കഥകള്‍ മെടഞ്ഞു ചേര്‍ക്കുന്നതിനിടയില്‍ നമ്മുടെ ചരിത്രം ആഴപ്പെടുകയും വിശദമാക്കപ്പെടുകയും ചെയ്യുന്നു.
Comments are closed.