DCBOOKS
Malayalam News Literature Website

എസ് ഗുപ്തന്‍ നായരുടെ ജന്മവാര്‍ഷികദിനം

S. Guptan Nair
S. Guptan Nair

മലയാള സാഹിത്യത്തിലെ വിമര്‍ശകരില്‍ പ്രമുഖനായിരുന്നു എസ്. ഗുപ്തന്‍ നായര്‍. സാഹിത്യകാരന്‍, അധ്യാപകന്‍, ഉപന്യാസകാരന്‍, നടന്‍, നാടക ചിന്തകന്‍, പ്രഭാഷകന്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ വ്യാപരിച്ച എസ്. ഗുപ്തന്‍ നായര്‍ കേരള സാഹിത്യ സമിതിയുടെയും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും കേരള സാഹിത്യ അക്കാദമിയുടെയും അധ്യക്ഷനായിരുന്നു.

1919 ഓഗസ്റ്റ് 22ന് കൊല്ലം ജില്ലയിലെ ഓച്ചിറയിലായിരുന്നു ജനനം. ശ്രീചിത്ര ഗ്രന്ഥശാല, മാര്‍ഗി തുടങ്ങി നിരവധി പ്രസ്ഥാനങ്ങളുടെ അദ്ധ്യക്ഷ സ്ഥാനത്ത് പ്രവര്‍ത്തിച്ചു. ‘മലയാളി’, ഗ്രന്ഥാലോകം, വിജ്ഞാന കൈരളി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. 2006 ഫെബ്രുവരി ഏഴിന് അദ്ദേഹം അന്തരിച്ചു.

കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, എഴുത്തച്ഛന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം പുരസ്‌കാരം, തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.  സാഹിത്യവിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകമായി ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ലളിതമായിരുന്നു അദ്ദേഹത്തിന്റെ കൃതികള്‍

ആധുനിക സാഹിത്യം, ക്രാന്തദര്‍ശികള്‍, ഇസങ്ങള്‍ക്കപ്പുറം, കാവ്യസ്വരൂപം, തിരയും ചുഴിയും, തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, സൃഷ്ടിയും സ്രഷ്ടാവും, അസ്ഥിയുടെ പൂക്കള്‍, സമാലോചനയും പുനരാലോചനയും, കേരളവും സംഗീതവും മനസാസ്മരാമി(ആത്മകഥ) എന്നിവയാണ് എസ് ഗുപ്തന്‍ നായരുടെ പ്രധാന കൃതികള്‍.

Comments are closed.