ഇ. സന്തോഷ് കുമാറിന്റെ എല്ലാ കൃതികളും ഇ-ബുക്കുകളായി സ്വന്തമാക്കൂ 50% വിലക്കുറവില്‍!
മലയാളത്തിലെ യുവ സാഹിത്യകാരിൽ പ്രമുഖനാണ് ഇ. സന്തോഷ് കുമാർ. അന്ധകാരനഴി, വാക്കുകൾ, കുന്നുകൾ നക്ഷത്രങ്ങൾ തുടങ്ങിയ നോവലുകളും ഗാലപ്പഗോസ്, ചാവുകളി, മൂന്ന് വിരലുകൾ, നിചവേദം തുടങ്ങിയ കഥാസമാഹാരങ്ങളും അദ്ദേഹം മലയാളിക്ക് സമ്മാനിച്ചു. മികച്ച കഥാസമാഹാരത്തിനും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഇ. സന്തോഷ് കുമാറിനെയാണ് ഡിസി ബുക്‌സ് Author In Focus –ല്‍ പരിചയപ്പെടുത്തുന്നത്. ഇ. സന്തോഷ് കുമാറിന്റെ എല്ലാ കൃതികളും
ഇപ്പോള്‍ ഇ-ബുക്കുകളായി സ്വന്തമാക്കൂ 50% വിലക്കുറവില്‍!
ചിദംബരരഹസ്യം സൂക്ഷ്മമായ എഴുത്തിലൂടെ സമകാലിക ലോകയാഥാര്‍ത്ഥ്യങ്ങളെ കണ്ടെത്തുന്ന മൂന്നു നോവലുകള്‍. കാലം മനുഷ്യനുമീതെ വരച്ചുചേര്‍ക്കുന്ന വിധിവിപര്യയങ്ങളുടെ മരണചിത്രങ്ങള്‍ ഈ നോവലുകളെ വ്യത്യസ്തമാക്കുന്നു. പുതുതലമുറക്കഥാകാരന്മാരില്‍ ശ്രദ്ധേയനായ ഇ. സന്തോഷ്‌കുമാറിന്റെ ചിദംബരരഹസ്യം, മറ്റൊരുവേനല്‍, മുസോളിയം എന്നീ നോവലുകള്‍.
ഇ സന്തോഷ് കുമാറിന്റെ നോവെല്ലകൾ പുതുതലമുറയിലെ എഴുത്തുകാരിൽ ശ്രദ്ധേയനായ ഇ. സന്തോഷ്‌കുമാറിന്റെ മൂന്നു നോവെല്ലകളുടെ സമാഹാരം. വാക്കുകൾ, തങ്കച്ചൻ മഞ്ഞക്കാരൻ, അമ്യൂസ്‌മെന്റ് പാർക്ക് എന്നിവയാണ് നോവെല്ലകൾ. എഴുത്തിൽ തന്റേതുമാത്രമായ ഒരു വഴി സ്വീകരിച്ചു മുന്നേറുന്ന ഒരെഴുത്തുകാരന്റെ അസാധാരണവും അനുഭവതീക്ഷ്ണവുമായ രചനകൾ.
ഒരാൾക്ക് എത്ര മണ്ണ് വേണം സമകാലിക സാമൂഹ്യ യാഥാർത്ഥ്യങ്ങളുടെ നേർസാക്ഷ്യങ്ങളായ രചനകൾ. പുതുനിര കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ എഴുത്തുകാരന്റെ 5 നോവെല്ലകൾ. ഒരാൾക്ക് എത്ര മണ്ണ് വേണം, അതിജീവനം, മഞ്ഞമുഖം, പ്രകാശദൂരങ്ങൾ, ആദിമൂലം.
എന്റെ പ്രിയപ്പെട്ട കഥകൾ മികച്ച കഥാസമാഹാരത്തിനും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഇ. സന്തോഷ് കുമാറിന്റെതെരഞ്ഞെടുത്ത 13 കഥകളുടെ സമാഹാരമാണ് ‘എന്റെ പ്രിയപ്പെട്ട കഥകള്‍’.
നാരകങ്ങളുടെ ഉപമ ജീവിതത്തിന്റെ ആകസ്മികവ്യവഹാരമണ്ഡലങ്ങളിൽ അകപ്പെട്ടുപോവുകയും ഒരിക്കലും അഴിച്ചെടുക്കാനാവാത്ത കുരുക്കുപോലെ ചില വ്യക്തിബന്ധങ്ങളുടെ നിഴലുകളിൽ കൊളുത്തിയിടപ്പെടുകയും ചെയ്യുന്ന കേവല മനുഷ്യരുടെ കഥകൾ. പരുന്ത്, സിനിമാ പറുദീസ, നാരകങ്ങളുടെ ഉപമ, വാവ, രാമൻ–രാഘവൻ, പണയം തുടങ്ങി ആറ് കഥകൾ.
കേരള സാഹിത്യാഅക്കാദമി ചെറുകഥാ പുരസ്കാരം ലഭിച്ച കൃതി ചാവുകളി ,മലയാളകഥയുടെ ഏറ്റവും പുതിയ മുഖം അവതരിപ്പിക്കുന്ന കൃതി മൂന്നു അന്ധന്മാർ ആനയെ വിവരിക്കുന്നു’ , എന്നീ പുസ്തകങ്ങളും ഡിസി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Comments are closed.