‘പുറ്റ് ‘ എഴുതാൻ പ്രചോദനമായത് എസ് ഹരീഷിന്റെ മീശ എന്ന നോവൽ : വിനോയ് തോമസ്
‘പുറ്റ് ‘ എന്ന നോവൽ എഴുതാൻ പ്രചോദനമായത് എസ് ഹരീഷിന്റെ മീശ എന്ന നോവൽ ആണെന്ന് മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരൻ വിനോയ് തോമസ്. ഒരു ഓൺലൈൻ കൂട്ടായ്മ സംഘടിപ്പിച്ച നോവൽ ചർച്ചയിൽ ‘പുറ്റ് ‘ എന്ന നോവലിന്റെ എഴുത്തനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. മീശ എന്ന നോവലിൽ വിവരിക്കപ്പെട്ടിരിക്കുന്ന കുട്ടനാടിന്റെയും , കോട്ടയത്തിന്റെയുമൊക്കെ കഥകൾ മനസ്സിനെ കുറേക്കാലം പിന്തുടർന്നുവെന്നും എന്തുകൊണ്ട് സ്വന്തം നാടിനെക്കുറിച്ചും അത്തരത്തിൽ എഴുതിക്കൂടാ എന്ന ചിന്തയിൽ നിന്നുമാണ് പുറ്റ് പിറവിയെടുത്തത് എന്നും വിനോയ് തോമസ് നോവൽ ചർച്ചയിൽ ചൂണ്ടിക്കാട്ടി .
പുറ്റ് വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
പുറ്റ് ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിനോയ് തോമസിന്റെ ‘പുറ്റ് ‘ നോവൽ എഴുത്തനുഭവം കേൾക്കാം.
Comments are closed.