DCBOOKS
Malayalam News Literature Website

വാക്കുകളോടുള്ള ഭയത്തോട് ഗുഡ് ബൈ പറയണോ ? എങ്കിലിതാ വീണ്ടുമൊരു തരൂർ പുസ്തകം ‘തരൂരോസറസ്’

SHASHI THAROOR
SHASHI THAROOR

പുതിയ പുസ്തകവുമായി ശശി തരൂർ എം പി . ‘തരൂരോസറസ്’, എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ ചിത്രം പെൻഗ്വിൻ  ഇന്ത്യയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. Are you ready to say good bye to your hippopotomonstrosesquipedaliophobia? ‘വാക്കുകളോടുള്ള ഭയത്തോട് ഗുഡ് ബൈ പറയാൻ തയ്യാറാണോ’ എന്ന ചോദ്യത്തോടെയാണ് പെൻഗ്വിൻ ഇന്ത്യയുടെ ട്വീറ്റ്. ഇംഗ്ലീഷിലെ കടുകട്ടി വാക്കുകളെ വായനക്കാർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതാകും പുതിയ പുസ്തകം എന്നാണ് ട്വീറ്റിൽ നിന്നും വ്യക്തമാകുന്നത്. വളരെ രസകരമായാണ് ബുക്കിന്റെ കവർ ഡിസൈൻ ചെയ്തിരിക്കുന്നത്.

സെപ്തംബര്‍ ആദ്യ വാരത്തിൽ തന്നെ പുസ്തകം പുറത്തിറങ്ങും. പെൻഗ്വിൻ ഇന്ത്യ ആണ് പ്രസാധക‍ർ. ആമസോണിൽ പുസ്തകത്തിന്‍റെ പ്രീ ബുക്കിംഗ് ആരംഭിച്ചു. അപൂർവമായി ഉപയോഗിക്കപ്പെടുന്ന, കൗതുകമുള്ള 53 ഇംഗ്ലീഷ് വാക്കുകൾ അവയുടെ അ‍ർത്ഥം, ഉപയോഗം, വാക്കിനു പിന്നിലെ ചരിത്രകഥ, സംഭവങ്ങൾ എന്നിവയൊക്കെയാണ് പുസ്തകത്തിന്റെ ഉള്ളടക്കം എന്ന് തരൂർ സ്വകാര്യ ചാനലിന് നൽകിയ ടെലിഫോൺ സംഭാഷണത്തിൽ പറഞ്ഞു.
എന്തുകൊണ്ട് 53 വാക്ക് എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. വ‍ർഷത്തിൽ ആകെ 52 ആഴ്ചകൾ. ഓരോ ആഴ്ചയ്ക്കും ഒരു വാക്കു വീതം. അപ്പോൾ 53? അത് അതിവ‍ർഷത്തിനുള്ള തരൂരിന്റെ ബോണസ്.

വലിയ ഇംഗ്ലീഷ് വാക്കുകള്‍കൊണ്ട് ആളുകളെ ഞെട്ടിക്കുന്ന തരൂരിന്റെ ‘hippopotomonstrosesquipedaliophobia’, ‘garrulous’, ‘sesquipedalian’ തുടങ്ങി നിരവധി വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. എന്തായാലും ആളുകളുടെ വലിയ വാക്കുകളോടുള്ള പേടി മാറ്റാൻ തരൂർ തന്നെ തീരുമാനിച്ച് കഴിഞ്ഞു. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പ്രാവീണ്യവും പദസമ്പത്തുമൊക്കെ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്.

Comments are closed.