DCBOOKS
Malayalam News Literature Website

പ്രണയം, രതി, ചരിത്രം , യാത്ര…അങ്ങനെ വ്യത്യസ്ത പ്രമേയങ്ങളിലൂടെ വായനക്കാരെ പിടിച്ചിരുത്തുന്ന 8 കൃതികൾ !

Rush Hours
Rush Hours

പ്രണയം, രതി, ചരിത്രം , യാത്ര…അങ്ങനെ വ്യത്യസ്ത പ്രമേയങ്ങളിലൂടെ വായനക്കാരെ പിടിച്ചിരുത്തുന്ന 8 കൃതിളുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ റഷ് അവർ. 23 % മുതൽ 25 % വരെ വിലക്കുറവിൽ ഇന്ന് പ്രിയവായനക്കാർക്ക് പുസ്തകങ്ങൾ സ്വന്തമാക്കാം.

  • ഇന്നത്തെ കൃതികൾ
  • വിവിധ ദേശങ്ങളിലൂടെ, വിവിധ കാലങ്ങളിലൂടെ നടത്തിയ യാത്രാക്കുറിപ്പുകള്‍, കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വി. മുസഫര്‍ അഹമ്മദിന്റെ ‘ബങ്കറിനരികിലെ ബുദ്ധൻ ‘
  • ആദിമ ഇന്ത്യാചരിത്രത്തിനെ ആധികാരികമായും സമഗ്രമായും വിശകലനം ചെയ്യുന്ന കൃതി, ഉപിന്ദര്‍ സിങിന്റെ ‘പ്രാചീന പൂർവ്വ മധ്യകാല ഇന്ത്യാ ചരിത്രം’
  • 1695 ല്‍ നടന്ന അവസാനത്തെ മാമാങ്കത്തില്‍ ബലിയായ പന്ത്രണ്ടു വയസ്സുകാരനായ ചാവേര്‍ ചന്ത്രോത്ത് ചന്തുണ്ണിയുടെ കഥ, സജീവ് പിള്ളയുടെ ‘മാമാങ്കം’
  • വ്യത്യസ്തങ്ങളായ ആധുനിക വൈജ്ഞാനികശാഖകളുടെ അന്വേഷണങ്ങളെ സമഗ്രമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ലൈംഗികതയുടെ മധുരവും ആനന്ദവും പ്രക്ഷുബ്ധതയും വേദനയും അസ്വസ്ഥതയും രൂപപ്പെടു ന്നതിന്റെ രഹസ്യങ്ങളിലേക്കുള്ള യാത്ര, ജീവൻ ജോബ് തോമസിന്റെ ‘രതി രഹസ്യം’
  • ഭാവനയിലൂടെ ചരിത്രത്തെ പുനഃസൃഷ്ടിക്കുന്ന ഒ.വി. വിജയന്‍ ജാതീയതയെ പുതിയൊരു കാഴ്ചപ്പാടില്‍ സമീപിക്കുന്ന നോവൽ,‘ തലമുറകൾ’
  • പഴയകാലത്തെയും അതിൽനിന്ന് ഇന്നത്തെ കേരളത്തിലെത്താൻ നാം സഞ്ചരിച്ച ദീർഘദൂരങ്ങളെയും ഓർമ്മപ്പെടുത്തിക്കൊണ്ട്, മാനുഷികതയുടെ വലിയൊരു രേഖയായി വി. ടി. യുടെ കൃതികൾ ‘വി. ടി. യുടെ സമ്പൂർണ്ണകൃതികൾ ‘
  • ലളിതാംബിക അന്തർജനത്തിന്റെ കഥകളുടെ സമാഹാരം ‘ലളിതാംബിക അന്തർജനത്തിന്റെ കഥകൾ സമ്പൂർണ്ണം ‘
  • ലെസ്ബിയന്‍ പ്രണയത്തിന്റെ അമ്ലലഹരി പ്രമേയമായ സംഗീത ശ്രീനിവാസന്റെ ‘ആസിഡ് ‘

tune into https://dcbookstore.com/

Comments are closed.