പെഴ്സി ബിഷ് ഷെല്ലിയുടെ ഓര്മ്മകളില്…
ആംഗലേയ സാഹിത്യലോകത്തെ തിളക്കമുള്ള നക്ഷത്രമാണ് പെഴ്സി ബിഷ് ഷെല്ലി. പെഴ്സി ബിഷ് ഷെല്ലിയുടെ ജന്മവാര്ഷിക ദിനമാണ് ആഗസ്റ്റ് 4. തന്റെ അനാദൃശ്യമായ രചനാപാടവത്തിലൂടെയും സുവ്യക്തവും യുക്ത്യാധിഷ്ഠിതവുമായ ചിന്താഗതിയിലൂടെയും പ്രവൃത്തികളിലൂടെയും ചെറിയ ജീവിതകാലത്തിനുള്ളിൽ ചരിത്രത്തിൽ തന്റേതായ മുദ്ര അദ്ദേഹം പതിപ്പിച്ചു. കാല്പനിക യുഗത്തിലെ പ്രമുഖ ആംഗലേയ കവികളിൽ ഒരാളായിരുന്ന പെഴ്സി ബിഷ് ഷെല്ലി (ജനനം: ആഗസ്റ്റ് 4 1792 – മരണം: ജൂലൈ 8 1822). ഈ മഞ്ഞുകാലത്തിനപ്പുറം പൂവിരിയുന്ന വസന്തം വരാതിരിക്കില്ല എന്നെഴുതാൻ നമുക്കൊരു കവിയെ ഉള്ളൂ. അതായിരുന്നു പി. ബി. ഷെല്ലി. തന്റെ കവിതകളിലും ആശയങ്ങളിലും ജീവിതത്തിലും ഒരുപോലെ വിപ്ലവകാരിയായിരുന്ന ഷെല്ലിയെ ലോകം അംഗീകരിച്ചത് മരണശേഷം മാത്രമായിരുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ കവിതകളിൽ ചിലതുമാത്രമാണ് Ozymandias, Ode to the West Wind, To a Skylark, Music തുടങ്ങിയവ.
1792 ആഗസ്ത് 4 ആണ് സർ തിമോത്തി ഷെല്ലിയുടെയും എലിസബത്ത് പിൽഫൊഡിന്റെയും മകനായി ഷെല്ലി ജനിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം വീട്ടിൽ വെച്ചു തന്നെയായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി ഓക്സ്ഫോർഡ് യൂനിവെർസിറ്റിയിൽ ചേർന്നെങ്കിലും The Necessity of Atheism എന്ന പ്രബന്ധം എഴുതിയതിന്റെ പേരിൽ അദ്ദേഹത്തെ അവിടെ നിന്ന് പുറത്താക്കി. തന്റെ പിതാവിന്റെ സ്വാധീനത്തിൽ വീണ്ടും അവിടെ പഠനം പുനരാരംഭിക്കാൻ സാധിക്കുമായിരുന്നുവെങ്കിലും അതിനു വഴങ്ങാത്തതിന്റെ പേരിൽ അദ്ദേഹത്തെ വീട്ടിൽ നിന്നും പുറത്താക്കുന്നു. തന്റെ ആദ്യ ഭാര്യയായ ഹാരിയറ്റ് വെസ്റ്റ്ബ്രുക് മായുള്ള തകർന്ന ബന്ധത്തിന് ശേഷം വീണ്ടും വിവാഹം കഴിച്ചുവെങ്കിലും അതും വിജയം കണ്ടില്ല. ജുലൈ 8, 1822 നു അദ്ദേഹത്തിന്റെ മുപ്പതാം പിറന്നാളിന് മുൻപ് ബോട്ടപകടത്തിലാണ് ഷെല്ലി ഒരുപിടി കവിതകൾ ബാക്കി വെച്ച് ഈ ലോകത്തോട് വിടപറഞ്ഞത്.
Comments are closed.