DCBOOKS
Malayalam News Literature Website

കെ ടി ജലീലിന്റെ ‘Revisiting Malabar Rebellion 1921’ പ്രകാശനം ചെയ്തു

 Revisiting Malabar Rebellion 1921 By: KT Jaleel
Revisiting Malabar Rebellion 1921
By: KT Jaleel

ഡോ. കെ ടി ജലീലിന്റെ ‘Revisiting Malabar Rebellion 1921’ പ്രകാശനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് നൽകിക്കൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്തത്. തിരുവനന്തപുരത്ത് നടന്ന പ്രകാശന ചടങ്ങിൽ മന്ത്രി കെ. ടി. ജലീൽ, കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടർ ശങ്കർ മോഹൻ, രവി ഡിസി  എന്നിവർ പങ്കെടുത്തു. ഡിസി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് നേരത്തെ വായനക്കാർക്ക് ലഭ്യമാക്കിയിരുന്നു. മലബാർ കലാപത്തിൻ്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും എതിരെ 1921ല്‍ മലബാറില്‍ നടന്ന കലാപത്തെ വ്യത്യസ്തമായ വീക്ഷണകോണിലൂടെ അവതരിപ്പിക്കുന്ന ശ്രദ്ധേയമായ പുസ്തകമാണ് ഡോ. കെ ടി ജലീലിന്റെ ‘Revisiting Malabar Rebellion 1921’. മലബാര്‍ കലാപത്തെ കാര്‍ഷിക കലാപമായും ബ്രിട്ടീഷ്– ജന്മിവിരുദ്ധ കലാപമായും മതലഹളയായും ചിത്രീകരിക്കുന്ന ഗ്രന്ഥങ്ങളും പഠനങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, ഈ കലാപത്തിലുടനീളം ദൃശ്യമാകുന്ന KT Jaleel-Revisiting Malabar Rebellionമതസൗഹാര്‍ദത്തിന്റെ നൂലിഴകള്‍ ഏതൊക്കെയെന്ന അന്വേഷണമാണ് ജലീലിന്റെ ‘Revisiting Malabar Rebellion 1921’. കലാപത്തില്‍ അന്തര്‍ലീനമായ മതേതരധാരകളെ കണ്ടെത്താനുള്ള ശ്രമത്തിന് വര്‍ത്തമാനകാലത്തില്‍ ഏറെ പ്രസക്തിയുണ്ട്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസ്ളിയാരുടെയും വ്യക്തിത്വത്തിന്റെ വിശദാംശങ്ങള്‍ പുസ്തകം നമുക്ക് പറഞ്ഞുതരുന്നു. ബ്രിട്ടീഷുകാരുടെ പിണിയാളുകളെ അവരുടെ മതമേതെന്ന് നോക്കാതെ കര്‍ശനമായി നേരിടാന്‍ ആഹ്വാനംചെയ്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദുക്കളെ കൊള്ളയടിക്കുന്നത് തടയാന്‍ കൈക്കൊണ്ട നിരവധി നടപടികളും പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.

വര്‍ഗീയ ധ്രുവീകരണം ശക്തമായ ഈ കാലത്ത് മാപ്പിളകലാപമെന്നുകൂടി വിളിക്കപ്പെട്ട ഒരു സാമ്രാജ്യത്വവിരുദ്ധ മുന്നേറ്റത്തെ ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തില്‍ പുനര്‍വായനയ്ക്ക് വിധേയമാക്കുകയാണ് കെ.ടി ജലീല്‍.

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

Comments are closed.