ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന രചനാമാന്ത്രികതയുടെ കരുത്തിൽ വായനക്കാരെ അമ്പരപ്പിച്ച 8 കൃതികൾ !
ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന രചനാമാന്ത്രികതയുടെ കരുത്തിൽ വായനക്കാരെ അമ്പരപ്പിച്ച 8 കൃതികളുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ റഷ് അവർ. വായനക്കാരുടെ ഇഷ്ടരചനകൾ ഇന്ന് 23 % മുതൽ 25 % വരെ വിലക്കുറവിൽ പ്രിയവായനക്കാർക്ക് സ്വന്തമാക്കാം .
ഇന്നത്തെ 8 കൃതികള്‍ ഇതാ!
- ഓട്ടേറെ അടരുകളിൽ പടർന്നു കിടക്കുന്ന, ചരിത്രവും ശാസ്ത്രവും ഗണിതവും പെണ്ണും കാമവും വിപ്ലവവും ഉപയോഗിച്ച് ഇഴയടുപ്പം തീർത്തിരിക്കുന്ന ആഖ്യാനം, ടി ഡി രാമകൃഷ്ണന്റെ ‘ഫ്രാൻസിസ് ഇട്ടിക്കോര’
- കേരളത്തിലെ ഫോറന്‍സിക് ശാസ്ത്ര ശാഖയുടെ വളര്‍ച്ചയും വികാസവും, ഡോ.ബി. ഉമാദത്തന്റെ ‘ഒരു പൊലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍’
- തിരുവിതാംകൂർ രാജവംശത്തിന്റെ ചരിത്രവും അധികാരവടംവലികളും, മനു എസ്.പിള്ളയുടെ ‘ദന്തസിംഹാസനം’
- തന്നെക്കാൾ ഇരുപത് വയസ്സ് പ്രായം കൂടിയ ഭർത്താവിനൊപ്പം ജീവിക്കുകയും സ്വന്തം സ്വത്വത്തിന്റെ പ്രതിസന്ധികളാൽ ഉഴന്നു മറ്റൊരാളുമായി പ്രേമത്തിൽ കുടുങ്ങി ഒളിച്ചോടുകയും ഒടുവിൽ ആത്മഹത്യ ചെയ്യുകയും ചെയ്ത അന്നാ കരനീനയുടെ കഥ , ലിയോ ടോൾസ്റ്റോയിയുടെ ‘അന്നാ കരെനീന’
- മലയാള നോവല്‍ സാഹിത്യത്തില്‍ നൂതനമായൊരു ഭാഷയും സൗന്ദര്യവും സൃഷ്ടിച്ച കൃതി, ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും’
- അറേബ്യന്‍രാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂവിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകള്‍ എന്ന പുതുമയോടെ ബെന്യാമിന്‍ അവതരിപ്പിച്ച , ‘മുല്ലപ്പൂ നിറമുള്ള പകലുകൾ & അൽ-അറേബ്യൻ നോവൽ ഫാക്ടറി
- മാനവരാശിയുടെ ശാസ്ത്രചിന്തകളെ ആഴത്തിൽ സ്വാധീനിച്ച മഹാനായ ശാസ്ത്രജ്ഞൻ കാൾ സാഗന്റെ ക്ലാസിക് കൃതി, ‘കോസ്മോസ് ‘
- കുപ്രസിദ്ധ മോഷ്ടാവായ ആട് ആന്റണി തന്റെ ജീവിതം എഴുതുന്നു, ‘തിരുടാ തിരുടാ’
Comments are closed.