അത്യന്തം നൂതനമായ കഥാഖ്യാനരീതിയിലൂടെ വായനക്കാരുടെ ഭാവതലങ്ങളെ തൊട്ടുണര്‍ത്തുന്ന കൃതികൾ !
അത്യന്തം നൂതനമായ കഥാഖ്യാനരീതിയിലൂടെ വായനക്കാരുടെ ഭാവതലങ്ങളെ തൊട്ടുണര്‍ത്തുന്ന കൃതികളുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ റഷ് അവർ. കഥകൾ, നോവലുകൾ , യാത്രാവിവരണങ്ങൾ, ഓർമ്മക്കുറിപ്പുകൾ , ലേഖനങ്ങൾ ഉൾപ്പെടെ 8 കൃതികൾ ഇന്ന് 23 % മുതൽ 25 % വരെ വിലക്കുറവിൽ വായനക്കാർക്ക് സ്വന്തമാക്കാം.
ഇന്നത്തെ കൃതികൾ ഇതാ
- മഹാഭാരതത്തിന്റെ കേന്ദ്രകഥാപാത്രങ്ങളുടെ വ്യക്തിത്വ ബഹിര്‍സ്ഫുരണത്തിലൂടെ ജീവിതമെന്ന വിഹ്വലസമസ്യയുടെ അര്‍ത്ഥമന്വേഷിക്കുകന്ന കൃതി ശിവാജി സാവന്തിന്റെ ‘കർണൻ’
- മാല്‍ഗുഡിയെ പശ്ചാത്തലമാക്കി ആര്‍.കെ. നാരായണ്‍ എഴുതിയ കഥകളുടെ സമാഹാരം ‘മാൽഗുഡി ദിനങ്ങൾ’
- നായർ പ്രമാണിയായ ചാത്തുനായർ സർ ചാത്തുനായർ ആകുന്നതും തുടർന്നു പടിപടിയായി വളർന്നു ഒടുവിൽ കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രി ആകുന്നതുമായ കഥ പറയുന്ന നോവൽ, വി കെ എന്നിന്റെ ‘പിതാമഹൻ’
- ആരെയും അപകീര്‍ത്തിപ്പെടുത്താതെ, ‘ഫെയര്‍കമന്റുകള്‍’ക്കുള്ളില്‍നിന്ന് എഴുതിയിരിക്കുന്ന ഓര്‍മക്കുറിപ്പുകള്‍, മലയാറ്റൂരിന്റെ ‘സർവീസ് സ്റ്റോറി : എന്റെ ഐഎഎസ് ദിനങ്ങൾ’
- തീവണ്ടിയുടെ പശ്ചാത്തലത്തില്‍ എഴുതിയ മലയാളത്തിലെ ആദ്യനോവല്‍ , വി ഷിനിലാലിന്റെ ‘സമ്പർക്കക്രാന്തി
- ചരിത്രസത്യങ്ങളെ വിലമതിക്കുന്നവർക്കുവേണ്ടി വസ്തുതകൾ സത്യസന്ധമാകണമെന്ന ലക്ഷ്യത്തോടെ മുഖ്യമായും പ്രാഥമികരേഖകളെ ആശ്രയിച്ചു തയ്യാറാക്കിയ ഗ്രന്ഥം, എ ശ്രീധരമേനോന്റെ ‘സർ സി പി തിരുവിതാംകൂർ ചരിത്രത്തിൽ ‘
- പഴയകാലത്തെയും അതിൽനിന്ന് ഇന്നത്തെ കേരളത്തിലെത്താൻ നാം സഞ്ചരിച്ച ദീർഘദൂരങ്ങളെയും ഓർമ്മപ്പെടുത്തിക്കൊണ്ട്, മാനുഷികതയുടെ വലിയൊരു രേഖയായി വി. ടി. യുടെ കൃതികൾ ‘വി. ടി. യുടെ സമ്പൂർണ്ണകൃതികൾ ‘
- എം സുകുമാരന്റെ കഥയെഴുത്തിൽ രണ്ടു കാലഘട്ടമുണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്ന പുസ്തകം, ‘ഉഷ്ണഭൂമി’
Comments are closed.