വ്യത്യസ്ത വിഭവങ്ങൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇതാ 70 -ലധികം പാചകപുസ്തകങ്ങള്‍ ഇ-ബുക്കുകളായി !
ഭക്ഷണത്തിന് ഒരു മാന്ത്രികതയുണ്ട്. എന്തെന്നാൽ നല്ല ഭക്ഷണമാണെങ്കില്‍ അത് കഴിക്കുന്നവരുടെയും ഉണ്ടാക്കുന്നവരുടെയും മനസ് ഒരു പോലെ നിറയും. നാം കഴിക്കുന്ന ഓരോ ഭക്ഷണത്തിന് പിന്നിലും ഒരു നല്ല പാചകക്കാരൻ ഉണ്ടാകും. പാചകത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു തുടങ്ങുന്നവർക്കും ഒറ്റക്ക് താമസിക്കുന്നവര്‍ക്കുമാണ് ഭക്ഷണക്കാര്യത്തില്‍ ഏറെ വെല്ലുവിളികള്‍ അനുഭവപ്പെടുക. കൊറോണ എന്ന മഹാമാരിയും തുടർന്നുണ്ടായ ലോക്ഡൗണുമൊക്കെ പലരെയും പല പാചകപരീക്ഷങ്ങൾക്കും പ്രേരിപ്പിച്ചു. എങ്കിൽ ഇതാ പാചകം ഇഷ്ടപ്പെടുന്ന ആർക്കും ഇനി ഇഷ്ട ആഹാരങ്ങൾ ഈസി ആയി തയ്യാറാക്കാൻ സഹായിക്കുന്ന 70 -ലധികം പാചകപുസ്തകങ്ങളാണ് ഡിസി ബുക്‌സ് നിങ്ങളുടെ വിരൽ തുമ്പിൽ ലഭ്യമാക്കിയിരിക്കുന്നത്.
മധുരപലഹാരങ്ങള്‍ , കേക്കുകള്‍, നമ്മുടെ നാടന്‍ പലഹാരങ്ങള്‍, ഉപ്പേരികള്‍ പാനീയങ്ങള്‍ പായസങ്ങള്‍തുടങ്ങി എല്ലാത്തരം പാചകപരീക്ഷണങ്ങൾക്കുള്ള പുസ്തകങ്ങളും ഒറ്റ ക്ലിക്കിൽ ഇപ്പോൾ വായനക്കാർക്ക് ലഭ്യമാണ്.
Comments are closed.