ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ രചനകൾ ഇ-ബുക്കുകളായി സ്വന്തമാക്കൂ 50 % വിലക്കുറവിൽ !
മലയാളകവിതയിലെ ‘ക്ഷുഭിതയൗവനം’ എന്ന് വിശേഷിപ്പിക്കപ്പെട്ട ബാലചന്ദ്രൻ ചുള്ളിക്കാടിന് ഇന്ന് (ജൂലായ് 30) 63 തികയുകയാണ്. വികാരതീവ്രമായി അദ്ദേഹം കുറിച്ച ഓരോ വരികളും മലയാളി ഹൃദയം കൊണ്ടാണ് ഏറ്റെടുത്തത്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച കൃതികൾ പ്രിയവായനക്കാർക്ക് ഇന്ന് ഇ-ബുക്കുകളായി സ്വന്തമാക്കാം 50 % വിലക്കുറവിൽ.
പ്രമേയസ്വീകാരത്തിലും ആവിഷ്കരണതന്ത്രത്തിലും സമകാലികരിൽ നിന്ന് പ്രകടമായ വ്യത്യസ്തത പുലർത്തിയ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ മലയാളകവിതയിൽ അദൃഷ്ടപൂർവങ്ങളായ ബിംബാവലിയും കാവ്യഭാഷയും ഇദ്ദേഹത്തിന്റെ രചനാ സവിശേഷതകളായി ശ്രദ്ധിക്കപ്പെടുന്നു.
വടക്കൻ പറവൂരിനടുത്തുള്ള നന്ത്യാട്ടുകുന്നത്ത് ചുള്ളിക്കാട് എന്ന കൂട്ടുകുടുംബത്തിലാണ് ബാലചന്ദ്രൻ ജനിച്ചത്. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. തിരക്കഥകളും ചലച്ചിത്രഗാനങ്ങളും എഴുതിയിട്ടുണ്ട്. 1997ല്‍ സ്വീഡിഷ് സര്‍ക്കാരിന്റെയും സ്വീഡിഷ് റൈറ്റേഴ്സ് യൂണിയന്റെയും നോബല്‍ അക്കാദമിയുടെയും സംയുക്തക്ഷണമനുസരിച്ച് സ്വീഡന് സന്ദര്‍ശിച്ച പത്തംഗ ഇന്ത്യന്‍സാഹിത്യകാരസംഘത്തില്‍ അംഗം. 1997 ല്‍ സ്വീഡനിലെ ഗോട്ടെന്‍ബര്‍ഗ് നഗരത്തില്‍ നടന്ന അന്താരാഷ്ട്ര സാഹിത്യസമ്മേളനത്തില്‍ ഇന്ത്യന്‍ കവിതയെ പ്രതിനിധീകരിച്ചു. 1998 ല്‍ അമേരിക്കയിലെ റോച്ചാസ്റ്റില് നടന്ന ഫൊക്കാന സാഹിത്യ സമ്മേളനത്തില്‍ പങ്കെടുത്തു. 2000ല്‍ പുറത്തിറങ്ങിയ ബാലചന്ദ്രന് ചുള്ളിക്കാടിന്റെ കവിതകള്‍ 2001ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായെങ്കിലും അവാര്‍ഡ് സ്വീകരിച്ചില്ല.
ബാലചന്ദ്രന് ചുള്ളിക്കാടിന്റെ ഞങ്ങൾ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്കായി സന്ദർശിക്കുക
Comments are closed.