ആരോഗ്യകരമായ ജീവിതത്തിനു നിങ്ങളെ സഹായിക്കുന്ന 3 പുസ്തകങ്ങൾ ഇപ്പോൾ ഒന്നിച്ച് സ്വന്തമാക്കാം 149 രൂപയ്ക്ക് ഇ-ബുക്കുകളായി !
ആരോഗ്യകരമായ ജീവിതത്തിനു നിങ്ങളെ സഹായിക്കുന്ന 3 പുസ്തകങ്ങൾ ഇപ്പോൾ പ്രിയ വായനക്കാർക്ക് ഒന്നിച്ച് സ്വന്തമാക്കാം വെറും 149 രൂപയ്ക്ക് ഇ-ബുക്കുകളായി. പ്രശസ്ത ബോളിവുഡ് സിനിമാതാരം ശില്പ ഷെട്ടിയും ഭക്ഷണനിയന്ത്രണ വിദഗ്ധന്‍ ല്യൂക്ക് കൂട്ടീന്യോയും ചേര്‍ന്ന് തയ്യാറാക്കിയ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ ഡയറ്റ് ‘, ഡോ. ബി. പത്മകുമാറിന്റ ‘ആരോഗ്യകരമായ മദ്യപാനം ‘, പ്രൊഫ പി എ വർഗീസിന്റെ ‘എന്നും ആരോഗ്യവാനായിരിക്കാൻ ‘ എന്നീ പുസ്തകങ്ങളാണ് ഒന്നിച്ച് 149 രൂപയ്ക്ക് ലഭ്യമാക്കിയിരിക്കുന്നത്.
ദി ഗ്രേറ്റ് ഇന്ത്യന്‍ ഡയറ്റ് ഭക്ഷണക്രമീകരണത്തെപ്പറ്റിയും ആരോഗ്യപരിപാലനത്തെപ്പറ്റിയും ആശങ്കപ്പെടുന്ന ഏതൊരു സാധാരണക്കാരനും ആദ്യമെത്തിച്ചേരുന്നത് പാശ്ചാത്യശൈലി അനുകരണത്തിലാണ്. എന്നാല്‍ നമ്മുടെ പരമ്പരാഗത ഭക്ഷണശൈലികള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ആരോഗ്യപരിപാലനം സാധ്യമാണെന്ന് പ്രശസ്ത ബോളിവുഡ് സിനിമാതാരം ശില്പ ഷെട്ടിയും ഭക്ഷണനിയന്ത്രണ വിദഗ്ധന്‍ ല്യൂക്ക് കൂട്ടീന്യോയും ചേര്‍ന്ന് തയ്യാറാക്കിയ ദി ഗ്രേറ്റ് ഇന്ത്യന്‍ ഡയറ്റ് എന്ന പുസ്തകത്തില്‍ അവകാശപ്പെടുന്നു. ഇന്ത്യയില്‍ ലഭ്യമാകുന്ന പോഷകസമ്പുഷ്ടമായ ധാന്യവിളകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി ആരോഗ്യപരിപാലനം സാധ്യമാണെന്നും, ഇന്ത്യന്‍ ഭക്ഷണത്തിന്റെ പല വിഭവങ്ങളെ വിശദമായി പ്രതിപാദിക്കുന്നതിനോടൊപ്പം ശരീരത്തിലെ കൊഴുപ്പ് എപ്രകാരം ഇല്ലാതാക്കാം എന്നും ഈ ഗ്രന്ഥം വിശദീകരിക്കുന്നു. വിവര്‍ത്തനം: പ്രിയ കിരണ്‍
പുസ്തകം ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക
ആരോഗ്യകരമായ മദ്യപാനം പരിപൂര്‍ണ്ണ മദ്യനിരോധനത്തിന് നിരവധി പ്രായോഗിക വെല്ലുവിളികളുണ്ട്. പ്രത്യേകിച്ചും മദ്യസല്‍ക്കാരങ്ങള്‍ തൊഴില്‍ ബന്ധങ്ങളുടെയും സാമൂഹിക ബന്ധങ്ങളുടെയും ആഘോഷങ്ങളുടെയുമൊക്കെ അവിഭാജ്യഘടകമായി മാറിയ സാഹചര്യത്തില്‍. കൂടാതെ വ്യാജമദ്യം ഒഴുകാനുളള സാധ്യത, മയക്കുമരുന്നിന്റെയും കഞ്ചാവ് പോലെയുള്ള ലഹരി വസ്തുക്കളുടെയും വ്യാപനം, മദ്യവ്യവസായവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ തൊഴിലില്ലായ്മ, ഇവയെല്ലാം പരിഹരിക്കാന്‍ പ്രയാസമുളള പ്രായോഗികപ്രശ്നങ്ങളാണ്. ഇവിടെയാണ് റെസ്പോണ്സിബിള് ഡ്രിങ്കിംങ്ങ് അഥവാ ഉത്തരവാദിത്തബോധത്തോടെയുള്ള മദ്യപാനത്തിന്റെ പ്രസക്തി. മൂന്നു പതിറ്റാണ്ടായി ജനകീയോരോഗ്യരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഡോ. ബി. പത്മകുമാറിന്റ അനുഭവപരിചയംതന്നെയാണ് ഈ പുസ്തകത്തിന്റെ കാതല്‍.
പുസ്തകം ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക
എന്നും ആരോഗ്യവാനായിരിക്കാൻ ആരോഗ്യകരമായ ജീവിതം നയിക്കാൻ വായനക്കാരെ സഹായിക്കുന്ന പുസ്തകമാണ് പ്രൊഫ പി എ വർഗീസിന്റെ ‘എന്നും ആരോഗ്യവാനായിരിക്കാൻ ‘.
Comments are closed.