മലയാളത്തിലെ മാസ്റ്റർപീസ് രചനകൾ എന്ന് വിശേഷിപ്പിക്കാവുന്ന 8 കൃതികളുമായി ഇന്നത്തെ ഡിസി ബുക്സ് ഓൺലൈൻ സ്റ്റോർ റഷ് അവർ !
മലയാളിയുടെ വായനകളിൽ എക്കാലത്തും ഒളിമങ്ങാതെ നിൽക്കുന്ന , മലയാളത്തിലെ മാസ്റ്റർപീസ് രചനകൾ എന്ന് വിശേഷിപ്പിക്കാവുന്ന 8 കൃതികളുമായി ഇന്നത്തെ ഡിസി ബുക്സ് ഓൺലൈൻ സ്റ്റോർ റഷ് അവർ. 23 % മുതൽ 25 % വരെ വിലക്കുറവിൽ പ്രിയവായനക്കാർക്ക് ഇന്ന് ഇഷ്ടരചനകൾ സ്വന്തമാക്കാം.
- മരണസര്‍ട്ടിഫിക്കറ്റ്, ഉത്തരായനം, വ്യാസനും വിഘ്നേശ്വരനും, നാലാമത്തെ ആണി, സംഹാരത്തിന്റെ പുസ്തകം, ദ്വീപുകളും തീരങ്ങളും എന്നിങ്ങനെ ആറു ലഘുനോവലുകള്‍, ആനന്ദിന്റെ ‘ആനന്ദിന്റെ നോവെല്ലകൾ ‘
- നിരവധി സംഭവപരമ്പരകള്‍ക്കു സാക്ഷ്യം വഹിച്ച ഇന്ത്യയുടെ തലസ്ഥാന നഗരിയുടെ ചരിത്രത്തിലൂടെ മനുഷ്യബന്ധങ്ങളുടെ കഥ പറയുന്നരചന, എം മുകുന്ദന്റെ ‘ദല്‍ഹിഗാഥകള്‍’
- മനുഷ്യരാശിയുടെ ഭാവി സാധ്യതകളെ വിശകലനം ചെയ്യുന്ന വിഖ്യാതകൃതി മലയാളത്തില്‍ , യുവാല്‍ നോവാ ഹരാരിയുടെ ‘ഹോമോ ദിയൂസ്’
- ലോകത്തിലെ പ്രമുഖവും ശ്രദ്ധേയവുമായ ഒരു രാജ്യത്തിന്റെ-അതിന്റെ രാഷ്ട്രീയം, ചിന്താഗതി, സാംസ്കാരിക സമ്പത്ത് ഇവയുടെയും–ആകർഷകമായ ചിത്രം , ശശി തരൂരിന്റെ ‘ഇന്ത്യ അർദ്ധരാത്രി മുതൽ അര നൂറ്റാണ്ട് ‘
- മലയാള കഥാസാഹിത്യചരിത്രത്തിൽ അനിഷേയമായൊരു സ്ഥാനം നേടിയെടുത്ത മലയാറ്റൂർ രാമകൃഷ്ണന്റെ എറ്റവും മികച്ച കഥകളുടെ സമാഹാരം, ‘കഥകൾ മലയാറ്റൂർ ‘
- പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടം മഹാഭാരതത്തിന്റെ സാംസ്കാരികചരിത്രം എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണങ്ങളുടെ ലിഖിതരൂപം , ‘മഹാഭാരതം :സാംസ്കാരിക ചരിത്രം ‘
- എസ് കെ പൊറ്റക്കാട്ടിന്റെ മാസ്റ്റര്‍ പീസ് നോവല്‍, ‘ഒരു ദേശത്തിന്റെ കഥ ‘
- ചരിത്രസത്യങ്ങളെ വിലമതിക്കുന്നവർക്കുവേണ്ടി വസ്തുതകൾ സത്യസന്ധമാകണമെന്ന ലക്ഷ്യത്തോടെ മുഖ്യമായും പ്രാഥമികരേഖകളെ ആശ്രയിച്ചു തയ്യാറാക്കിയ ഗ്രന്ഥം, എ ശ്രീധരമേനോന്റെ ‘സർ സി പി തിരുവിതാംകൂർ ചരിത്രത്തിൽ ‘
Comments are closed.