മലബാർ പോരാട്ടത്തിന്റെ യഥാർത്ഥ ചരിത്രം വിവരിക്കുന്ന ‘‘മലബാർ പോരാട്ടം -ചരിത്രവും നാട്ടുചരിത്രവും’; ഇപ്പോൾ വിപണിയിൽ
ബ്രിട്ടീഷുകാരുടെയും ജന്മിമാരുടെയും കർഷകവിരുദ്ധ നയങ്ങൾക്കെതിരേ കാർഷിക സമൂഹം നടത്തിയ ചെറുത്തുനിൽപ്പിന്റെ പശ്ചാത്തലത്തിൽ രചിച്ച മലബാർ പോരാട്ടത്തിന്റെ യഥാർത്ഥ ചരിത്രം ,കെ എം ജാഫർ രചിച്ച ‘മലബാർ പോരാട്ടം -ചരിത്രവും നാട്ടുചരിത്രവും ‘ ഇപ്പോൾ വിപണിയിൽ . ‘ഏറനാടൻ പുലി’ എന്നറിയപ്പെട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രവർത്തനങ്ങളെ രേഖകളുടെയും വാമൊഴികളുടെയും അടിസ്ഥാനത്തിൽ രേഖപ്പെടുത്തുകയാണിവിടെ. അതോടൊപ്പംതന്നെ അദ്ദേഹത്തോടൊപ്പം സമരത്തിന് നേതൃത്വം വഹിച്ച ചക്കിപറമ്പൻ മൊയ്തീൻ കുട്ടി ഹാജി, ആലി മുസ്‌ലിയാർ, ചെമ്പ്രശ്ശേരി തങ്ങൾ, മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് എന്നിവരടങ്ങുന്ന നേതാക്കളുടെ ത്യാഗനിർഭരമായ പങ്കിനെയും ഈ കൃതിയിൽ അനാവരണം ചെയ്യുന്നു.
പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് നേരത്തെ വായനക്കാർക്ക് ലഭ്യമാക്കിയിരുന്നു.
Comments are closed.