പ്രമേയത്തിലും ആഖ്യാനത്തിലും ഭാഷയിലുമെല്ലാം അപ്രവചനീയതയുടെ മാന്ത്രികാംശം നിലനിർത്തുന്ന 8 കൃതികളുമായി ഡിസി ബുക്സ് ഓൺലൈൻ സ്റ്റോർ റഷ് അവർ !
പ്രമേയത്തിലും ആഖ്യാനത്തിലും ഭാഷയിലുമെല്ലാം അപ്രവചനീയതയുടെ മാന്ത്രികാംശം നിലനിർത്തുന്ന 8 കൃതികളുമായി ഇന്നത്തെ ഡിസി ബുക്സ് ഓൺലൈൻ സ്റ്റോർ റഷ് അവർ നിങ്ങൾക്കരികിൽ. 23 % മുതൽ 25 % വരെ വിലക്കുറവിൽ ഇന്ന് പ്രിയരചനകൾ വായനക്കാർക്ക് സ്വന്തമാക്കാം.
- ഉപബോധമനസ്സിന്റെ ശക്തി എത്രത്തോളമെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന പുസ്തകം, ഡോ. ജോസഫ് മർഫിയുടെ ‘നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി ‘
- പുരുഷലോകത്തിന്റെ സംഹിതകളെയും ചിന്തകളെയും അടിമുടി ചോദ്യംചെയ്യുന്ന കെ.ആര് മീരയുടെ ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’
- നാടകീയതയും സാഹസികതയും നിറഞ്ഞ ചരിത്രവ്യക്തികളുടെ ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങള്‍, മനു എസ് പിള്ളയുടെ ‘ ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും’
- ത്രസിപ്പിക്കുന്ന ഉൾപ്പിരിവുകളിലൂടെ സഞ്ചരിക്കുന്ന നോവൽ , ബെന്യാമിന്റെ ‘മഞ്ഞവെയിൽ മരണങ്ങൾ’
- പുതുകാലവായനയ്ക്ക് വിശ്വവിഖ്യാതമായ ബഷീർ രചനകൾ , ‘പാത്തുമ്മയുടെ ആടും തിരഞ്ഞെടുത്ത നോവെല്ലകളും ‘
- ചരിത്രത്തെ സൂക്ഷ്മമായി വിശകലനം ചെയ്ത്, ചരിത്രകാരന്റെ യഥാര്‍ത്ഥ അന്വേഷണത്വരയോടെ ചരിത്രസംഭവങ്ങളെ കോര്‍ത്തിണക്കി, ഇന്ത്യയുടെ മധ്യകാലഘട്ടത്തെക്കുറിച്ച് അറിവു തരുന്ന ചരിത്രസഹായി, സതീഷ് ചന്ദ്രയുടെ ‘മധ്യകാല ഇന്ത്യ’
- ഗ്രേസിയുടെ കഥാലോകം സമഗ്രരൂപത്തിൽ അവതരിപ്പിക്കുന്ന കൃതി, ‘ഗ്രേസിയുടെ കഥകൾ ‘
- അസാധാരണമായ രചനാ വൈഭവം ദൃശ്യവല്ക്കരണശേഷി നേരിട്ടുള്ള അനുഭവം സമ്മാനിക്കുന്ന കൃത്യമായ നിരീക്ഷണ പാടവം, ജി ആർ ഇന്ദുഗോപന്റെ ,’ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും’
Comments are closed.