കുഞ്ഞു കൂട്ടുകാർക്ക് വായിച്ച് രസിക്കാൻ ‘365 കുഞ്ഞുകഥകൾ ‘; ഇപ്പോൾ സ്വന്തമാക്കാം 25 % വിലക്കുറവിൽ
കഥകള്‍ ഇഷ്ടമില്ലാത്തവരായി ആരുമില്ല. കഥകള്‍ സൃഷ്ടിച്ച ഭാവനാലോകത്ത് പാറിപ്പറക്കാന്‍ എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ് പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ക്ക്. കുഞ്ഞുങ്ങളുടെ ബുദ്ധിയെ ഉണര്‍ത്തുകകൂടി ചെയ്യുക എന്ന കര്‍ത്തവ്യവും കഥകള്‍ ചെയ്യുന്നുണ്ട്. പണ്ടുകാലത്ത് കുഞ്ഞുങ്ങള്‍ക്ക് കഥയുടെ മായികലോകം തുറന്നിട്ടത് മുത്തശ്ശിമാരായിരുന്നു. എന്നാല്‍ ഇന്നത്തെ അണുകുടുംബ വ്യവസ്ഥിതിയില്‍ ആര്‍ക്കും ഒന്നിനും സമയമില്ല. ഇതിനുള്ള പരിഹാരമാണ് അഷിതയുടെ 365 കുഞ്ഞുകഥകള്‍. പുസ്തകം പ്രിയവായനക്കാർക്കായി ഇന്ന് 25 % വിലക്കുറവിൽ ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ റഷ് അവറിൽ ലഭ്യമാക്കിയിട്ടുണ്ട്
കുഞ്ഞുമനസ്സുകള്‍ക്ക് ലളിതമായി മനസ്സിലാക്കാനും അവയുടെ സാരാംശം ഉള്‍ക്കൊള്ളാനും കഴിയുന്നതരത്തിലാണ് പുസ്തകത്തിന്റെ രചന. ലോകകഥകളില്‍ നിന്നും പുരാണങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പുനരാഖ്യാനങ്ങള്‍ കൂടി ഉള്‍പ്പെട്ട ഈ പുസ്തകം കുട്ടികള്‍ക്ക് വായിക്കാനും മുതിര്‍ന്നവര്‍ക്ക് വായിച്ചുകൊടുക്കാനും ഉതകുന്നതാണ്.
വര്‍ഷത്തിലെ എല്ലാദിവസവും ഒരുകഥയുമായി കുഞ്ഞുങ്ങളിലേയ്ക്ക് എത്തുന്ന ഈ പുസ്തകത്തില്‍ 365 കഥകളാണ് സമാഹരിച്ചിരിക്കുന്നത്. മനോഹങ്ങളായ ഈ ഗുണപാഠകഥകളുടെ ചിത്രങ്ങളിലൂടെയുള്ള ആഖ്യാനം ഏറെ ആസ്വാദ്യകരമാണ്. കഥാകൃത്തും വിവര്‍ത്തകയുമായ അഷിതയാണ് ഈ പുസ്തകത്തിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത്. കുട്ടികള്‍ക്കായി മുമ്പ് കൊച്ചുരാജകുമാരന്‍ എന്ന കൃതിയുടെ സ്വതന്ത്ര പരിഭാഷ നിര്‍വ്വഹിച്ചിട്ടുണ്ട് അഷിത. മയില്‍പീലി സ്പര്‍ശം, മഴമേഘങ്ങള്‍, അഷി തയുടെ കഥകള്‍, നിലാവിന്റെ നാട്ടില്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
മാമ്പഴം ഇംപ്രിന്റെില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിലെ മനോഹരങ്ങളായ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് വെങ്കിയാണ്.
Comments are closed.