വായനക്കാരന്റെ ചിന്താമണ്ഡലത്തെ ത്രസിപ്പിക്കുന്ന സാമൂഹ്യ യാഥാർഥ്യങ്ങളുടെയും ജീവിതാവസ്ഥകളുടെയും നേർസാക്ഷ്യങ്ങൾ,8 ബെസ്റ്റ് സെല്ലേഴ്‌സുമായി ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ റഷ് അവർ !
എന്നും വായനക്കാരന്റെ ചിന്താമണ്ഡലത്തെ ത്രസിപ്പിക്കുന്ന സാമൂഹ്യ യാഥാർഥ്യങ്ങളുടെയും ജീവിതാവസ്ഥകളുടെയും നേർസാക്ഷ്യങ്ങൾ, ഒപ്പം കൊച്ചുകൂട്ടുകാർക്കായി കുട്ടി പുസ്തകവുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ റഷ് അവർ. 23 % മുതൽ 25 % വരെ വിലക്കുറവിൽ ഇന്ന് പ്രിയപുസ്തകങ്ങൾ വായനക്കാർക്ക് സ്വന്തമാക്കാം.
ഇന്നത്തെ കൃതികൾ ഇതാ
- മലയാളസാഹിത്യത്തിലെ കാലാതിവര്‍ത്തിയായ നോവല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കൃതി, ഒ വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’
- 1931-ൽ രാമേശ്വരത്തെ ഒരു സാധാരണ വള്ളക്കാരന് ജനിച്ച ‘ആസാദ്’ എന്ന കുട്ടി എ. പി.ജെ. അബ്ദുൾകലാമെന്ന ‘ഭാരതരത്‌ന’മായതിനു പിന്നിലെ സ്ഥിരോത്സാഹത്തിന്റെയും കറയറ്റ ദൈവവിശ്വാസത്തിന്റെയും അമ്പരപ്പിക്കുന്ന ലാളിത്യത്തിന്റേതുമായ കഥ, എ. പി.ജെ. അബ്ദുൾകലാമിന്റെ ‘അഗ്നിച്ചിറകുകൾ ‘
- പുറംലോകവുമായി എല്ലാ ബന്ധവും വിച്ഛേദിക്കപ്പെട്ട, കാണാനും കേള്‍ക്കാനും സംസാരിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ കഥ, ടി ഡി രാമകൃഷ്ണന്റെ ‘അന്ധര്‍ ബധിരര്‍ മൂകര്‍’
- അറേബ്യന്‍രാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂവിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകള്‍, ബെന്യാമിന്റെ ‘മുല്ലപ്പൂനിറമുള്ള പകലുകൾ & അൽ-അറബ്യൻ നോവൽ ഫാക്ടറി ‘
- കുഞ്ഞുമനസ്സുകള്‍ക്ക് ലളിതമായി മനസ്സിലാക്കാനും അവയുടെ സാരാംശം ഉള്‍ക്കൊള്ളാനും കഴിയുന്നതരത്തിലുള്ള കഥകൾ, അഷിതയുടെ ‘365 കുഞ്ഞുകഥകള്‍’
- അധികാരത്തിന്റെ ഇന്നും തുടരുന്ന ഭരണകൂടഭീകരത പ്രവചിച്ച നോവല്‍, ജോര്‍ജ് ഓര്‍വെലിന്റെ ‘1984’
- കുപ്രസിദ്ധ മോഷ്ടാവായ ആട് ആന്റണിയുടെ ആത്മകഥ ‘തിരുടാ തിരുടാ’
- അക്ഷരങ്ങളുടെ പേരില്‍, ആശയങ്ങളുടെ പേരില്‍ കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ട ഒരു അദ്ധ്യാപകന്റെ അറ്റുപോകാത്ത ഓര്‍മ്മകളുടെ പുസ്തകം, പ്രൊഫ.ടി ജെ ജോസഫിന്റെ ആത്മകഥ ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’.
Comments are closed.