മലബാർ പോരാട്ടത്തിന്റെ യഥാർത്ഥ ചരിത്രം , ‘മലബാർ പോരാട്ടം -ചരിത്രവും നാട്ടുചരിത്രവും’; ഇപ്പോൾ വായിക്കാം ഇ-ബുക്കായി
ബ്രിട്ടീഷുകാരുടെയും ജന്മിമാരുടെയും കർഷകവിരുദ്ധ നയങ്ങൾക്കെതിരേ കാർഷിക സമൂഹം നടത്തിയ ചെറുത്തുനിൽപ്പിന്റെ പശ്ചാത്തലത്തിൽ രചിച്ച മലബാർ പോരാട്ടത്തിന്റെ യഥാർത്ഥ ചരിത്രം ,കെ എം ജാഫർ രചിച്ച ‘മലബാർ പോരാട്ടം -ചരിത്രവും നാട്ടുചരിത്രവും ‘ വായനക്കാർക്ക് ആദ്യം ഇ-ബുക്കായി സ്വന്തമാക്കാം. ‘ഏറനാടൻ പുലി’ എന്നറിയപ്പെട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രവർത്തനങ്ങളെ രേഖകളുടെയും വാമൊഴികളുടെയും അടിസ്ഥാനത്തിൽ രേഖപ്പെടുത്തുകയാണിവിടെ. അതോടൊപ്പംതന്നെ അദ്ദേഹത്തോടൊപ്പം സമരത്തിന് നേതൃത്വം വഹിച്ച ചക്കിപറമ്പൻ മൊയ്തീൻ കുട്ടി ഹാജി, ആലി മുസ്‌ലിയാർ, ചെമ്പ്രശ്ശേരി തങ്ങൾ, മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് എന്നിവരടങ്ങുന്ന നേതാക്കളുടെ ത്യാഗനിർഭരമായ പങ്കിനെയും ഈ കൃതിയിൽ അനാവരണം ചെയ്യുന്നു.
പുസ്തകത്തിന് ഡോ. കെ.കെ.എൻ. കുറുപ്പ് എഴുതിയ അവതാരിക വായിക്കാം
ബ്രിട്ടീഷ് അധിനിവേശത്തിനെതിരായി ഇന്ത്യയിൽ നടന്ന അനേകം സമരങ്ങളിൽ അഥവാ സായുധ പോരാ ട്ടങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്നാണ് 1921ലെ മലബാർ കലാപം. ബ്രിട്ടീഷുകാർ ഇതിനെ മാപ്പിള ലഹളയെന്നും വർഗ്ഗീയ കലാപമെന്നും വിശേഷിപ്പിക്കുമ്പോൾ, യഥാർത്ഥത്തിൽ അതിൻറെ അടിസ്ഥാന പരമായ ആശയവും പ്രത്യയശാസ്ത്രവും മറ്റൊന്നായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ബ്രിട്ടീ ഷുകാർ വഞ്ചനാപരമായ നീക്കത്തിലൂടെ ഇസ്ലാമിക ലോകത്തിൻറെ അധികാരകേന്ദ്രമായ തുർക്കിയിലെ ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അതിനെതിരായി ഖിലാഫത്ത് പ്രസ്ഥാനം രൂപംകൊണ്ടപ്പോൾ അതിൻറെ അലയൊലികൾ ഇന്ത്യയിലും ഉയർന്നുവന്നു. ഇതേ സാഹചര്യത്തിൽ 1919ൽ അമൃത്സറിലെ ജാലിയൻവാലാബാഗിൽ നടന്ന വെടിവെപ്പും റൗലത്ത് ആക്ടും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ അടിച്ചമർത്തുന്ന സംഭവപരമ്പരകളായി. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ദേശീയ പ്ര സ്ഥാനത്തിനൊപ്പം ഖിലാഫത്ത് സമരവും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രവർത്തനരീതികൾ ഇന്ത്യയിലെ ങ്ങും ആവിഷ്‌ക്കരിക്കപ്പെട്ടു. പഞ്ചാബില് !നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ 1917ൽത്തന്നെ, കൃഷിഭൂമി കൃഷിക്കാരന് അവകാശപ്പെട്ടതാണെന്ന ഒരു പ്രമേയം പാസ്സാക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ഗവൺമെൻറ് ഇതിനെ ഒരു ബോൾഷെവിക്ക് നടപടിയായി കണ്ടെത്തുകയും അത് ദേശീയ പ്രസ്ഥാനത്തിലേക്ക് കൃഷിക്കാരെ ആകർഷിക്കുമെന്ന് വിലയിരുത്തുകയും ചെയ്തു.
മലബാറിലെ ദേശീയ പ്രസ്ഥാനത്തിൻറെ ഭാഗമായി ഖിലാഫത്ത് സമരം ശക്തമാക്കപ്പെട്ടു. എം.പി.നാരായണ മേനോൻ, കെ. മാധവൻനായർ, യു. ഗോപാലമേനോൻ, കെ.പി. കേശവമേനോൻ തുടങ്ങിയവർ ദേശീയ പ്രസ്ഥാനത്തിൻറെയും ഖിലാഫത്ത് പ്രസ്ഥാനത്തിൻറെയും സാരഥികളായി അന്ന് മാറിക്കഴിഞ്ഞിരുന്നു. തെക്കെ മലബാറിൽ ഭൂരിപക്ഷം വരുന്ന മുസ്ലീം സമൂഹം ഖിലാഫത്ത് പ്രസ്ഥാനത്തെയും ദേശീയ പ്രസ്ഥാ നത്തെയും അടിസ്ഥാനമാക്കി ഓരോ പ്രദേശത്തും ശക്തവും സജിവവുമായ ഖിലാഫത്ത് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം നടത്തിക്കൊണ്ടിരുന്നു. ഈ പ്രവർത്തനങ്ങൾ ബ്രിട്ടീഷ് ഭരണകൂടത്തെ പ്രകോപി തരാക്കുകയുണ്ടായി.
പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക
1920 ഏപ്രിൽ 27, 28 തീയതികളിൽ മഞ്ചേരിയിൽ വെച്ചു നടന്ന കോൺഗ്രസ്സ് ഖിലാഫത്ത് സമ്മേളനം കുടി യാന്മാർക്ക് ഭൂമിയുടെ സ്ഥിരാവകാശം നൽകണമെന്നും പാട്ടക്കുറവ് വരുത്തേണ്ടതാണെന്നും ഒരു പ്രമേ യം പാസ്സാക്കുകയും സാമൂതിരി അടക്കമുള്ള ജന്മിമാർ അതിനെ എതിർക്കുകയും ചെയ്തു. ഇത്തര ത്തിലുള്ള വിവിധ ആശയങ്ങൾ 1921ലെ മലബാർ പോരാട്ടത്തിൻറെ ശക്തിധാരകളായിരുന്നു.
മലബാർ പോരാട്ടത്തെ ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത് വർഗ്ഗീയ കലാപമെന്നായിരുന്നു. തുടർന്ന് ചില ചരി ത്രകാരന്മാരും അതേ സമീപനം തന്നെ കൈക്കൊണ്ടു. ബ്രിട്ടീഷ് ആധിപത്യത്തിനു കീഴിൽ 1792 മുതൽ ഏറനാട്ടിൽ നടന്ന ഭൂബന്ധങ്ങളിലെ മാറ്റങ്ങളും, ജൻമികുടിയാൻ വ്യവസ്ഥയിലെ ഭൂവുടമാ ഇടപെടലു കളും അതിനെ ഒരു കാർഷിക വിപ്ലവത്തിൻറെ രംഗഭൂമിയാക്കി മാറ്റിയെന്ന് സൗമ്യേന്ദ്രനാഥ ടാഗോർ വ്യാ ഖ്യാനിച്ചിട്ടുണ്ട്. ഇ.എം.എസ്. നമ്പൂതിരിപ്പാടിനെപ്പോലെയുള്ളവർ മലബാർകലാപം നൽകുന്ന ആഹ്വാന ത്തേയും അതുയർത്തുന്ന താക്കീതിനേയും 1946ൽ പ്രത്യേകം വിശകലനം ചെയ്തിരുന്നു. ഈ വിശ കലനം അച്ചടിച്ചുവന്നത് ദേശാഭിമാനി പത്രത്തിൻറെ നിരോധനത്തിനുപോലും അന്ന് ഇടയാക്കിയുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ഈ പ്രദേശത്ത് നടന്ന കാർഷിക പ്രശ്‌നങ്ങളും തുടർന്നുണ്ടായ കലാപങ്ങളും ക്രമേണയുണ്ടായ ദേശീയബോധത്തിൻറെ വളർച്ചയും ഖിലാഫത്ത് ആശയവുമെല്ലാം ഇതിൻറെ അടിയൊഴു ക്കുകളായിരുന്നു.
മലബാർ പോരാട്ടത്തെ ഇന്നും ചില ചരിത്രകാരന്മാർ ഏറനാടൻ പശ്ചാതലത്തിൽ മാത്രം വിലയിരുത്തു ന്നത് കാണാം. എന്നാൽ അതിനെ ലോകമെങ്ങുമുള്ള സാമ്രാജ്യാധിപത്യത്തിൻറെ പശ്ചാതലത്തിലും അതി നെതിരായി ലോകമെങ്ങുമുള്ള കാർഷികസമൂഹം നടത്തിയ പോരാട്ടങ്ങളുടെ പശ്ചാതലത്തിലും വിശ കലനം ചെയ്യേണ്ടിയിരിക്കുന്നു. ഇന്ത്യൻ ദേശീയ പ്രസ്ഥാനം തന്നെ ഒരു കാർഷിക ദേശീയതയായിരുന്നു വെന്ന് വിലയിരുത്തപ്പെടുമ്പോൾ ഈ പോരാട്ടത്തെ മറ്റൊരുവിധത്തിൽ വ്യാഖ്യാനിക്കുക സാധ്യ മല്ല.
കെ എം ജാഫറിൻറെ് മലബാർ പോരാട്ടം: ചരിത്രവും നാട്ടുചരിത്രവും എന്ന ഈ പുസ്തകം മലബാർ പോരാട്ടത്തിൻറെ യഥാർത്ഥ ചരിത്രവസ്തുതകളിലേക്ക് വെളിച്ചം വീശുന്നു. ഈ പഠനം പ്രത്യേകിച്ചും വാരി യൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രവർത്തനങ്ങളെ രേഖകളുടേയും വാമൊഴികളുടേയും അടി സ്ഥാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. കുഞ്ഞഹമ്മദ് ഹാജിയെ ഖിലാഫത്ത് ഭരണത്തിൻറെ സുൽത്താനെന്ന് നാട്ടുകാർ വിശേഷിപ്പിച്ചു. അദ്ദേഹം ചക്കിപറമ്പൻ മൊയ്തീൻകുട്ടി ഹാജിയുടെ മകനായി 1966ൽ ജനിക്കുകയും, പിതാവിൻറെ കൂടെ സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ചെറുപ്പം മുതൽ പങ്കെടുത്ത് വളർന്നുവരികയും ചെയ്തു. പിതാവ് മൊയ്തീൻകുട്ടി ഹാജിയെ ബ്രിട്ടീഷുകാർ ആന്തമാനി ലേക്ക് നാടുകടത്തുകയാണുണ്ടായത്. ഇത്തരത്തിൽ ബ്രിട്ടീഷ് ഭരണകൂടത്തിൻറെ പീഢനങ്ങൾക്കിരയായ കുഞ്ഞഹമ്മദ് ഹാജി ചെറുപ്പത്തിൽത്തന്നെ ഒരു സാമ്രാജ്യത്വ വിരോധിയായി വളർന്നുവന്നു.
പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക
1921 ഓഗസ്റ്റിൽ നടന്ന പോരാട്ടത്തിൽ കുഞ്ഞഹമ്മദ് ഹാജി പാണ്ടിക്കാട് പോലീസ് സ്‌റ്റേഷൻ ആക്രമിക്കു കയും ക്രമേണ നിലമ്പൂർ പ്രദേശത്തിൻറെ ഭരണാധികാരിയായി മാറുകയും ചെയ്തു. എങ്കിലും കലാപ വുമായി ബന്ധപ്പെട്ട വിവിധ അടിയൊഴുക്കുകളെ പൂർണ്ണമായും നിയന്ത്രിക്കുവാനോ അതുപോലെ ഭര ണം ദൃഡീകരിക്കുവാനൊ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അത് ഇത്തരം പോരാട്ടങ്ങളുടെ സഹജസ്വ ഭാവം തന്നെയാണ്. ഒടുവിൽ കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷുകാർ വഞ്ചനയിൽ കീഴ്‌പ്പെടുത്തുകയും 1922 ജനുവരി 21ന് മലപ്പുറത്തുവെച്ച് വെടിവെച്ച് കൊല്ലുകയുമാണുണ്ടായത്.
തെക്കേക്കളത്ത് വെച്ച് നടന്ന പ്രഖ്യാപനത്തിൽ ഖിലാഫത്ത് സർക്കാറിൻറെ ലക്ഷ്യങ്ങളും ഭരണരീതികളും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വ്യക്തമാക്കുകയുണ്ടായി. ഈ വർഷം ആരും നികുതിയടക്കേ ണ്ടതില്ലന്നും എല്ലാ പാട്ടക്കുടിശ്ശികകളും റദ്ദാക്കിയിരിക്കുന്നുവെന്നും പുതിയ ഭൂനിയമം കൊണ്ടുവരുന്ന താണെന്നും ആ പ്രഖ്യാപനം വ്യക്തമാക്കി. ഒരു വിധത്തിൽ, കാർഷികരംഗത്ത് സമൂലമായ വിപ്ലവം ഖിലാഫത്ത് ഭരണാധികാരികൾ ആഗ്രഹിച്ചിരുന്നുവെന്ന് ആ രേഖ വെളിവാക്കുന്നു.
നേതൃത്വത്തെ വധിക്കാനോ നാടുകടത്താനോ ഉള്ള ബ്രിട്ടീഷുകാരുടെ തീരുമാനമറിഞ്ഞ ചിലർ പലപ്രദേ ശങ്ങളിലേക്കും ഒളിവിൽ പോവുകയും രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. അതിൽ മൊയ്തീൻകുട്ടി ഹാജി യെപ്പോലുള്ളവർ ഈരാറ്റുപേട്ട പോലെ തങ്ങളെത്തിയ കേന്ദ്രങ്ങളിലും മതപഠനകേന്ദ്രങ്ങളും പാഠശാല കളും സ്ഥാപിക്കുവാൻ നേതൃത്വം നൽകുകയും ബ്രിട്ടീഷുകാർക്കെതിരെ ശബ്ദിക്കാൻ ജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തു. ഇത്തരത്തിലുള്ള വംശീയ കുടിയേറ്റങ്ങളും കലാപത്തിൻറെ ഭാഗമായി നടന്നിരുന്നു. ഇത്തരം കുടിയേറ്റങ്ങളെക്കുറിച്ചും അവയുടെ പ്രാദേശിക ചരിത്രത്തെക്കുറിച്ചും വ്യക്ത മാക്കുന്ന പഠനങ്ങൾ ഇനിയും ആവശ്യമാണെന്നതും ഇവിടെ ചൂണ്ടിക്കാണിക്കട്ടെ.
മലബാർ പോരാട്ടത്തിന് നേതൃത്വം വഹിച്ച ആലിമുസ്ലിയാർ ഉൾപ്പെടെയുള്ള മറ്റുപലരേയും ഈ പുസ്ത കത്തിൽ വിശദമായി ചിത്രീകരിക്കുന്നുണ്ട്. ആ നിലയിൽ ഈ പഠനം ഒരു പ്രാദേശിക ചരിത്രമായും മല ബാർ പോരാട്ടത്തിൻറെ പ്രധാന വസ്തുതകളുടെ ചരിത്രമായും രൂപാന്തരപ്പെട്ടിരിക്കുന്നു എന്ന് പറയാവു ന്നതാണ്. ചരിത്രത്തെയും ചരിത്രസംഭവങ്ങളെയും സാധാരണക്കാരിലെത്തിക്കാനുള്ള ജാഫർ ഈരാറ്റു പേട്ടയുടെ നീണ്ടനാളത്തെ ഈ പരിശ്രമം വിലമതിക്കാനാവാത്തതാണ്. മലബാർ പോരാട്ടത്തിൻറെ ശത വാർഷികം ആചരിക്കാൻ പോകുന്ന ഈ ഘട്ടത്തിൽ ഇത്തരം പഠനങ്ങൾക്ക് വളരെ പ്രസക്തിയുണ്ട്. സാമ്രാജ്യത്തിനെതിരെ ഏറനാട് വള്ളുവനാട് പ്രദേശങ്ങളിൽ നടന്ന സായുധസമരത്തിൻറെ ചരിത്രം പുതിയ തലമുറ അറിയേണ്ടത് അത്യാവശ്യമാണ്.
Comments are closed.