DCBOOKS
Malayalam News Literature Website

പ്രൊഫ.എ.ശ്രീധരമേനോന്റെ ചരമവാര്‍ഷികദിനം

A. Sreedhara Menon

ചരിത്രകാരനും അധ്യാപകനുമായിരുന്നു പ്രൊഫ. എ. ശ്രീധരമേനോന്‍ 1925 ഡിസംബര്‍ 18-ന് എറണാകുളത്ത് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് നേടി. മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദവും മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് രാഷ്ട്രതന്ത്രത്തില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കി.

കേരള സംസ്ഥാന ഗസറ്റിയേഴ്‌സ് എഡിറ്റര്‍, കേരളാ സര്‍വ്വകലാശാലാ രജിസ്ട്രാര്‍ തുടങ്ങിയ ഔദ്യോഗിക പദവികള്‍ വഹിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സിന്റെ അദ്ധ്യക്ഷനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

കേരള ചരിത്രം, ഇന്ത്യാചരിത്രം (രണ്ട് വാല്യങ്ങള്‍), കേരള ചരിത്രശില്പികള്‍, കേരള രാഷ്ട്രീയ ചരിത്രം, കേരളവും സ്വാതന്ത്ര്യ സമരവും, കേരള സംസ്‌കാരം, സര്‍ സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും, പുന്നപ്രവയലാറും കേരള ചരിത്രവും, അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍: സര്‍ സി.പി.യുടെ പരാജയപ്പെട്ട ഭരണപരിഷ്‌കാര നിര്‍ദ്ദേശം, സ്വതന്ത്രതിരുവിതാംകൂര്‍ വാദവും സര്‍ സി.പി. എന്ന വില്ലനും തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങള്‍. 2009-ല്‍ പദ്മഭൂഷണ്‍ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2010 ജൂലൈ 23-ന് അദ്ദേഹം അന്തരിച്ചു.

Comments are closed.