ചരിത്രം, ഐതിഹ്യം , കഥ, സെൽഫ് ഹെൽപ്പ് … മലയാളി വായനകളിൽ ഒളിമങ്ങാതെ നിൽക്കുന്ന 8 ബെസ്റ്റ് സെല്ലേഴ്‌സുമായി ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ റഷ് അവർ !
ചരിത്രം, ഐതിഹ്യം , കഥ, സെൽഫ് ഹെൽപ്പ് … മലയാളി വായനകളിൽ ഒളിമങ്ങാതെ നിൽക്കുന്ന 8 ബെസ്റ്റ് സെല്ലേഴ്‌സുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ റഷ് അവർ ഇതാ നിങ്ങളുടെ വിരൽത്തുമ്പിൽ. 23 % മുതൽ 25 % വരെ വിലക്കുറവിൽ ഇന്ന് വായനക്കാർക്ക് നിങ്ങളുടെ ഇഷ്ടപുസ്തകങ്ങൾ സ്വന്തമാക്കാം.
ഇന്നത്തെ കൃതികൾ ഇതാ
- ദേവീദേവന്മാരും ഋഷികളും സിദ്ധന്മാരും യക്ഷഗന്ധര്‍വ്വാദികളും ഭരണാധിപരും മഹാത്മാക്കളും മഹാമാന്ത്രികര്‍, കവികള്‍ ഗജശ്രേഷ്ഠന്മാര്‍ എല്ലാം അണിനിരക്കുന്ന കഥകളുടെ മഹാപ്രപഞ്ചം, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’
- സവിശേഷശൈലിയിൽ എഴുതപ്പെട്ട വിവാഹപ്പിറ്റേന്ന്, ഒരു തീവണ്ടിയാത്ര, വാർഷികോത്സവം, വലിയൊരാൾ വരുന്നു, ദൈവത്തിന്റെ അത്താഴം, കവിയുടെ മരണം, താക്കോൽ, മോചനം, ആർഷൻ, സ്ത്രീയും സത്യവും തുടങ്ങി എഴുപത് വി. കെ. എൻ. കഥകളുടെ സമാഹാരം, ‘വി കെ എൻ കഥകൾ ‘
- പാഠങ്ങൾ പഠിപ്പിക്കുന്നത് അദ്ധ്യാപകരാണെന്ന പൊതുചിന്ത സമൂഹത്തിൽ നിലനില്ക്കുന്നു, ഒപ്പം ജീവിതപാഠങ്ങൾ പഠിപ്പിക്കുന്നത് മാതാപിതാക്കളും, പക്ഷേ മകൻ പഠിപ്പിക്കുന്ന പാഠങ്ങളെക്കുറിച്ച് ഒരു പിതാവ് എഴുതിയത് , ഡോ ജോർജ് പടനിലത്തിന്റെ ‘ജിമ്മി പഠിപ്പിച്ച പാഠങ്ങൾ’
- കേരളചരിത്രത്തെ മാറ്റിമറിച്ച വിപ്ലവപ്രസംഗങ്ങളുടെ സമാഹാരം, ആർ കെ ബിജു രാജിന്റെ, കേരളം കേട്ട വിപ്ലവ പ്രസംഗങ്ങൾ ‘
- മരണസര്‍ട്ടിഫിക്കറ്റ്, ഉത്തരായനം, വ്യാസനും വിഘ്‌നേശ്വരനും, നാലാമത്തെ ആണി, സംഹാരത്തിന്റെ പുസ്തകം, ദ്വീപുകളും തീരങ്ങളും എന്നിങ്ങനെ ആറു ലഘുനോവലുകള്‍, ആനന്ദിന്റെ ‘ആനന്ദിന്റെ നോവെല്ലകൾ ‘
- ചരിത്രം പുറത്തുകടക്കാനാവാതെ തീവ്രമാകുമ്പോള്‍ അതിനെ മയപ്പെടുത്താന്‍ കഥകള്‍വേണമെന്ന് തെളിയിച്ച
എൻ എസ് മാധവന്റെ ‘എൻ എസ് മാധവന്റെ കഥകൾ സമ്പൂർണ്ണം ‘ - ഐബിസ് നോവല്‍ ത്രയത്തിലെ ആദ്യ നോവല്‍, മാന്‍ ബുക്കര്‍ പുരസ്‌കാര ജേതാവിന്റെ തൂലികയില്‍ നിന്നും
അമിതാവ് ഘോഷിന്റെ ‘അവീൻ പൂക്കളുടെ കടൽ’ - ജീവിതത്തെ ജീവനയോഗ്യമാക്കുന്നതെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനുള്ള ശ്രമം, പോൾ കലാനിധിയുടെ ‘പ്രാണൻ വായുവിലലിയുമ്പോൾ ‘
Comments are closed.