DCBOOKS
Malayalam News Literature Website

ഒരു പറ്റം നിസ്സഹായരായ ജനങ്ങളുടെ ജീവിതകഥ!

ENMAKAJE
By : AMBIKASUTHAN MANGAD

അംബികാസുധൻ മങ്ങാടിന്റെ വളരെ ശ്രദ്ധേയമായ കൃതി ആണ് എൻമകജെ. വായനക്കാരന്റെ പാരിസ്ഥിതിക ബോധത്തേയും ധാർമിക ഉത്തരവാദിത്തത്തേയും ഉണർത്തുന്ന ഈ പുസ്തകം കാസർഗോഡ് ജില്ലയിലെ എൻമകജെ എന്ന ഗ്രാമത്തിൽ എൻഡോസൾഫാൻ കീടനാശിനി വിധിച്ച ഭീകരതയെ വായനക്കാർക്ക് മുന്നിൽ തുറന്നുകാട്ടുന്നു. ഒരു നോവൽ എന്നതിനപ്പുറം ഒരു പറ്റം നിസ്സഹായരായ ജനങ്ങളുടെ ജീവിതകഥ ആണ് തുടക്കം മുതൽ ഒടുക്കം വരെ അക്ഷരങ്ങളായി പരിണമിച്ചിരിക്കുന്നത്.

മനുഷ്യത്വം എന്ന വികാരം നശിച്ച് അതിൽ മനംനൊന്ത് നാടും വീടും, പേരു പോലും ഉപേക്ഷിച്ച് എൻമകജെയിലെ സ്വർഗം എന്ന സ്ഥലത്ത് കാട്ടുവാസികളെ പോലെ കഴിയുന്ന നീലകണ്ഠനും ദേവയാനിയും ഇതിലെ മുഖ്യ കഥാപാത്രങ്ങളായി കടന്ന് വരുന്നു. എൻമകജെ Textഎന്ന സ്ഥലത്തിന്റെ ഗ്രാമീണ ഭംഗിയും വശ്യചാരുതയും ആചാരാനുഷ്ഠാനങ്ങളും വളരെ മനോഹരമായി വർണിക്കുന്നതിൽ ജഢധാരി മലയും, നാഗ കാവുകളും, സത്യപടികളും, ഭൂതാരാധനയും, മൈമ എന്ന തെയ്യവും, അതിന് വേണ്ടി ഒരുക്കുന്ന ‘ ബസ് വ എന്ന കൂറ്റൻ കാളയും തുടങ്ങി ജഢധാരി മലയുടെയും മറ്റും ഐതിഹ്യങ്ങളും കടന്നു വരുന്നു. വിശാലമായി കിടക്കുന്ന കുന്നുകളും മലകളും, ജലാശയങ്ങളും, തേനിച്ച കൃഷിയും തേനും, മറ്റു വൈവിധ്യമാർന്ന ഭൂവിഭവങ്ങളും, കൊണ്ട് എൻമകജെയെ ഭൂമിയിലെ സ്വർഗമാക്കി മാറ്റി. എന്നാൽ അത് അധികകാലം നീണ്ടു നിന്നില്ല.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

തോട്ടങ്ങളിലെ തേയില കൊതുകിനെ തുരത്താൻ വേണ്ടിയുള്ള എൻഡോസൾഫാൻ എന്ന അതീവ അപകടകാരിയായ രാസ കീടനാശിനി പ്രയോഗം എൻമകജെയിലെ ജൈവസമ്പത്തിനേയും ജനജീവിതവിതത്തെയും കീഴ്മേൽ മറിക്കുന്നു. മൂന്ന് കാലുകൾ ഉള്ള പശു കിടാവും, കുരങ്ങിന്റെ രൂപമുള്ള കുട്ടിയും, തൊണ്ടകീറാത്ത കുട്ടിയും, വലിയ തലയും ചെറിയ കൈകാലുകളും ഉള്ള കുട്ടികളും, ദേഹം മുഴുവൻ വ്രണങ്ങൾ വന്ന് ചോരയും ചലവും ഒലിക്കുന്ന കുട്ടികളും, മാനസിക നില തെറ്റിയവരും, തുടങ്ങി നൊമ്പരക്കാഴ്ചകളാൽ ഭീകരമായ എൻമകജെയുടെ മറ്റൊരു മുഖം നമുക്ക് കാണിച്ചു തരുന്നു. ജഢധാരി ഭൂതത്തിന്റെ ശാപം മൂലമാണ് എൻമകജെ എന്ന പ്രദേശത്തിന് ഇത്രകണ്ട് അനുഭവിക്കേണ്ടി വന്നത് എന്നതായിരുന്നു അവിടുത്തുകാരുടെ വിശ്വാസം. എന്നാൽ 25 വർഷത്തോളമായി യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഏറിയൽ സ്പ്രേ ചെയ്യപ്പെടുന്ന എൻഡോസൾഫാൻ ആണ് എൻമകജെയുടെ ശാപം ആയി മാറിയത് എന്ന് തിരിച്ചറിയാൻ ഏറെ വൈകുന്നു.

പ്രകൃതി മനുഷ്യന് കനിഞ്ഞു നൽകിയ വരദാനം മനുഷ്യൻ അവന്റെ സുഖത്തിനും സ്വാർഥതയ്ക്കും വേണ്ടി ദുരുപയോഗം ചെയ്യുമ്പോൾ അവൻ അനുഭവിക്കേണ്ടി വരുന്ന പരിണിത ഫലങ്ങളെ കുറിച്ചുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണ് എൻമകജെ.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

അംബികാസുധന്‍ മങ്ങാടിന്റെ എന്‍മകജെ എന്ന നോവലിന് Aysha Nihala എഴുതിയ വായനാനുഭവം

Comments are closed.