പ്രചോദനങ്ങളുടെ നിധിയാണിത്, യുവാക്കളോട് ‘തിരുക്കുറല്‍’ വായിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
തമിഴ് സാഹിത്യകൃതിയായ ‘തിരുക്കുറല്‍’ വായിക്കാന്‍ രാജ്യത്തെ യുവാക്കളോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രധാനമന്ത്രി പങ്കുവെച്ചത്. സമ്പന്നമായ ചിന്തകളുടെയും ഉത്തമമായ ആദര്‍ശങ്ങളുടെയും നിധി എന്നാണ് കൃതിയേ മോദി വിശേഷിപ്പിച്ചത്.
പുസ്തകത്തിന്റെ മലയാള പരിഭാഷ വാങ്ങാന്‍ സന്ദര്‍ശിക്കുക
The Tirukkural is extremely inspiring. It is a treasure of rich thoughts, noble ideals and great motivation.
The words of respected Thiruvalluvar have the power to spread hope and brightness.
I hope more youngsters across India read it! pic.twitter.com/Fxi8ROkp0t
— Narendra Modi (@narendramodi) July 16, 2020
സര്‍വജനങ്ങള്‍ക്കും ജീവിതമുന്നേറ്റത്തിന് മാര്‍ഗ്ഗദര്‍ശനം നല്കുന്ന അനുപമമായ നീതിശാസ്ത്രഗ്രന്ഥമാണ് ഏതു പ്രതിസന്ധിയിലും പരിഹാരം നിര്‍ദ്ദേശിക്കുന്ന, ഏതിരുട്ടിലും നക്ഷത്രത്തിരികാട്ടുന്ന ഈ വിശിഷ്ടഗ്രന്ഥത്തില്‍ 1330 കുറളുകള്‍ അടങ്ങിയിരിക്കുന്നു. അലസതയും നൈരാശ്യവും വെടിഞ്ഞ് രമ്യയാത്ര തുടരുവാനും ലക്ഷ്യപ്രാപ്തിക്കായി അനവരതം യത്‌നിക്കാനുമുള്ള പ്രചോദനം നല്കി മനുഷ്യരാശിയെ ഔന്നത്യത്തിലേക്കെത്തിക്കാന്‍ മഹത്തായ ഈ കൃതിക്ക് കഴിയുന്നു. ഓരോ കുറളിന്റെയും മൂലം മലയാളലിപിയില്‍ കുറള്‍ വൃത്തത്തിലുള്ള ഭാഷാവിവര്‍ത്തനം, തുടര്‍ന്ന് മൂലപദങ്ങളുടെ അര്‍ത്ഥം, ഒടുവില്‍ ലളിതമായ ആശയവിവരണം ഇങ്ങനെ ദീപത്തില്‍നിന്നുകൊളുത്തിയ ദീപംപോലെ തിളക്കമാര്‍ന്ന അഭികാമ്യവും ആധികാരികവും വിശ്വസ്തവുമായ വിവര്‍ത്തനം. വിവര്‍ത്തനം: എസ് രമേശന്‍ നായര്‍
Comments are closed.