സുഗന്ധം പരത്തുന്ന 8 ഓര്‍മ്മപുസ്തകങ്ങള്‍ ഒന്നിച്ച് സ്വന്തമാക്കാം ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ റഷ് അവറിലൂടെ!
മലയാളികളുടെ ഓര്‍മ്മകളില്‍ എന്നും നിറഞ്ഞുനില്ക്കുന്ന മികച്ച 8 ഓര്‍മ്മപുസ്തകങ്ങളുമായി ഇന്നത്തെ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ റഷ് അവര്‍. എക്കാലത്തെയും മികച്ച ഓര്‍മ്മപുസ്തകങ്ങള്‍ പുസ്തകങ്ങള്‍ 23%- 25% വിലക്കുറവില്‍ സ്വന്തമാക്കാം.
ഇന്നത്തെ 8 കൃതികള്‍ ഇതാ!
- സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ. ടി. തോമസിന്റെ സംഭവബഹുലമായ ഓര്‍മ്മകള്‍, ‘സോളമന്റെ തേനീച്ചകള്‍’
- ജാതീയമായ അടിച്ചമര്‍ത്തലുകളെ എതിരിട്ടുകൊണ്ട് ഇന്ത്യയിലെ പ്രമുഖ സാമ്പത്തികവിദഗ്ധനായ എം. കുഞ്ഞാമന് നടത്തിയ ജീവിതസമരങ്ങളുടെ ഓര്‍മ്മകള്‍, ‘എതിര്’
- ഇരുപത്തിമൂന്നാം വയസ്സില്‍ ഒരു പുതു ജീവിതം ആരംഭിച്ച ഒരു വ്യക്തി അഭിമുഖീകരിച്ച സംഘര്ഷാത്മകജീവിതം, യു.കെ. കുമാരന്റെ ’23-ാം വയസ്സില്‍ ജനിച്ച ഒരാള്‍’
- കഥകളും നോവലുകളും ആത്മകഥയും എഴുതാന്‍ മാധവിക്കുട്ടിയെ പ്രാപ്തമാക്കിയ യാഥാര്‍ത്ഥ്യവും ഫാന്റസിയും കലര്‍ന്ന കഥകള്‍, മാധവിക്കുട്ടിയുടെ ‘ഒറ്റയടിപ്പാതയും വിഷാദം പൂക്കുന്ന മരങ്ങളും’
- ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍, ഒളിത്താവളത്തില്‍ നിന്നുള്ള കഥകള്‍ എന്നിവയുടെ തുടര്‍ച്ചയായി വായിക്കാവുന്ന കൃതി, ‘ആന്‍ഫ്രാങ്കിന്റെ അവസാന നാളുകള്‍’
- കേരളത്തില്‍ സമാധാനപരമായ യാത്ര അസാധ്യമാക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചും ഭീതികളെക്കുറിച്ചും സ്ത്രീകള്‍ തുറന്നെഴുതുന്ന അപൂര്‍വ പുസ്തകം, ടിസ്സി മറിയം തോമസിന്റെ ‘പെണ്ണിര’
- പ്രശസ്ത കാന്‍സര്‍ രോഗ ചികിത്സാവിദഗ്ദ്ധനായ ഡോ.വി.പി.ഗംഗാധരന്റെ അനുഭവങ്ങളുടെ സമാഹാരം, ‘ജീവിതമെന്ന അത്ഭുതം’
- എഴുത്തുകാരനും അദ്ധ്യാപകനുമായ പി.എന്‍. ദാസിന്റെ ഓര്‍മ്മക്കുറിപ്പുകള്‍, ‘വാക്കുകളുടെ വനത്തില്‍നിന്ന് ഒരിലയുമായി’
Comments are closed.