നിർമ്മിതബുദ്ധിയുടെ ചരിത്രവും വർത്തമാനവും ഭാവിയും, ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’; ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം ഇ-ബുക്കായി
നിര്‍മ്മിതബുദ്ധിയുടെ ചരിത്രവും വര്‍ത്തമാനവും ഭാവിയും ആഴത്തിലറിയാന്‍ നിങ്ങളെ സഹായിക്കുന്ന ഏറ്റവും പുതിയ പുസ്തകം ഡോ.ജിജോ പി ഉലഹന്നാന്റെ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’ ഇപ്പോള്‍ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാം.
ബുദ്ധിപരമായി ചിന്തിച്ച് പ്രവർത്തിക്കുന്ന യന്ത്രങ്ങൾ നിർമ്മിക്കണമെങ്കിൽ മനുഷ്യന്റെയും മറ്റു ജീവികളുടെയും ബുദ്ധിയും അതുപയോഗിച്ചുള്ള പ്രവർത്തനങ്ങളും വളരെ ഗഹനമായി മനസ്സിലാക്കേണ്ടതുണ്ടെന്ന് വരുന്നു. ബുദ്ധിയെന്നത് ആന്തരികവും ബാഹ്യവും സാമൂഹികവുമായ നിരവധി പ്രവർത്തനങ്ങളും പ്രതിപ്രവർത്തനങ്ങളുമടങ്ങിയ ഒരു സങ്കീർണ്ണപ്രക്രിയയായതിനാൽ ഇതിന് വളരെയേറെ സമയമെടുത്തു. സ്വയം പ്രവർത്തിക്കുന്ന നിരവധി യന്ത്രങ്ങൾ മനുഷ്യരുടെ ഭാവനയിലുണ്ടായെങ്കിലും, അതിനൊപ്പം ബുദ്ധികൂടി സമ്മേളിച്ച യന്ത്രമെന്ന സ്ഥാനം കയ്യടക്കിയത് ഡിജിറ്റൽ കമ്പ്യൂട്ടറായിരുന്നു. മനുഷ്യൻ നാളിതുവരെ നേടിയ നിരവധി അറിവുകൾ എങ്ങനെ ഡിജിറ്റൽ കമ്പ്യൂട്ടറെന്ന യന്ത്രവുമായി ചേർന്ന് നിർമിതബുദ്ധി സാങ്കേതികവിദ്യയായി വികസിച്ചു എന്ന ഒരന്വേഷണമാണ് ഇവിടെ.
Comments are closed.