കെട്ടുകഥകളോ, കല്പിത കഥാപാത്രങ്ങളോ ഇല്ല, ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട 8 ജീവചരിത്രങ്ങള്‍ ഇതാ!
നിങ്ങളുടെ ജീവിതത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാനും വിപ്ലവാത്മകയായ പുതു ചിന്തകള്‍ക്ക് വഴിയൊരുക്കാനും പര്യാപ്തമായ 8 കൃതികളുമായി ഇന്നത്തെ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ RUSH HOUR -ല്‍ ലഭ്യമാക്കിയിരിക്കുന്നത്. കെട്ടുകഥകളോ, കല്പിത കഥാപാത്രങ്ങളോ ഇല്ല, ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട വ്യക്തികളുടെ ജീവിതം, 8 ജീവചരിത്രങ്ങള്‍ ഇന്നത്തെ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ റഷ് അവറിലൂടെ 23% മുതല്‍ 25% വരെ വിലക്കുറവില്‍ പ്രിയവായനക്കാര്‍ക്ക് സ്വന്തമാക്കാം.
ഇന്നത്തെ 8 കൃതികള്‍ ഇതാ!
- അക്ഷരങ്ങളുടെ പേരില്‍, ആശയങ്ങളുടെ പേരില്‍ കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ട ഒരു അദ്ധ്യാപകന്റെ അറ്റുപോകാത്ത ഓര്‍മ്മകളുടെ പുസ്തകം,
പ്രൊഫ.ടി.ജെ. ജോസഫിന്റെ ആത്മകഥ, ‘ അറ്റുപോകാത്ത ഓര്‍മ്മകള്‍’ - പതിനാല് വയസ്സുമുതല്‍ അറുപത്തേഴാം വയസ്സില്‍ മരണപ്പെടുംവരെ അപകടങ്ങളിലൂടെ ജീവിച്ചുപോന്ന ഒരു മനുഷ്യന്റെ ജീവിതം, എന്‍ ദാമോദരന്റെ
‘എം.എന്‍. റോയ്: സ്വാതന്ത്രാന്വേഷിയായ വിപ്ലവകാരി’ - വൈകാരികത മുറ്റി നില്ക്കുന്ന ജീവിതസന്ദര്ഭങ്ങള്കൊണ്ട് ആധുനിക ശാസ്ത്രത്തിന് അപൂര്‍വസുന്ദരമായ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത എര്വിന് ഷ്രോഡിംഗറുടെ പ്രണയാര്‍ദ്രമായ ജീവചരിത്രം, ‘എര്വിന് ഷ്രോഡിംഗര്തരംഗങ്ങള് സൃഷ്ടിച്ച മനുഷ്യന്’
- മലയാളസിനിമയില്‍ ദീര്‍ഘകാലമായി ഉയര്‍ന്നുകേട്ട ഒരു ചോദ്യത്തിനുള്ള ഉത്തരം അജയന്റെ ആത്മകഥ, ‘മകുടത്തില്‍ ഒരു വരി ബാക്കി’
- മൂന്നര പതിറ്റാണ്ടിലധികം ഇന്ത്യന്‍ പോലീസ് സര്‍വ്വീസില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച ഡോ. ടി.പി. സെന്‍കുമാറിന്റെ സര്‍വ്വീസ് സ്റ്റോറി, ‘എന്റെ പോലീസ് ജീവിതം’
- ദലിതുകളുടെയും കീഴാള വിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്കും നിലനില്പ്പുകള്ക്കും വേണ്ടി എഴുതുകയും ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന കെ.കെ. കൊച്ചിന്റെ അസാധാരണമായ ആത്മകഥ, ‘ദലിതന്’
- വിവാദമായ ഐ.എസ്.ആര്.ഒ ചാരക്കേസില്‍ ജയില്‍വാസം അനുഭവിച്ച മാലദ്വീപ് സ്വദേശിനി ഫൗസിയ ഹസന്റെ തുറന്നെഴുത്തുകള്‍, ‘വിധിക്കുശേഷം ഒരു ചാരവനിതയുടെ വെളിപ്പെടുത്തലുകള്‍ ‘
- രവിവര്‍മ്മയുടെ ചിത്രരചനാശൈലിയെ ആഴത്തില്‍ സമീപിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലേക്കും വെളിച്ചം വീശുന്ന കൃതി, രൂപിക ചൗളയുടെ ‘രാജാ രവിവര്‍മ്മ: കൊളോണിയല്‍ ഇന്ത്യയുടെ ചിത്രകാരന്’
Comments are closed.