മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ നോവലുമായി ബെന്യാമിന്
വായനക്കാര്‍ ആവേശത്തോടെ സ്വീകരിച്ച, മലയാളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോവലുകളെഴുതിയ എഴുത്തുകാരന് ബെന്യാമിന് മൂന്ന് വര്‍ഷത്തിന് ശേഷം പുതിയ നോവലുമായി എത്തുന്നു. ബെന്യാമിന് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം പ്രിയവായനക്കാരുമായി പങ്കുവെച്ചത്.
”മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ നോവല്‍, പേരും മറ്റു വിവരങ്ങളും നാളെ”- ബെന്യാമിന് കുറിച്ചു.
ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്റെ അടുത്തനോവല് എത്തുന്നുവെന്ന വാര്‍ത്ത വായനക്കാര്‍ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
ആടുജീവിതം, അക്കപ്പോരിന്റെ 20 നസ്രാണിവര്‍ഷങ്ങള്‍, അബീശഗിന്, അല്‍ അറേബ്യന്‍ നോവല്‍ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകള്‍, മഞ്ഞവെയില്‍ മരണങ്ങള്, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ തുടങ്ങിയ നോവലുകളിലൂടെയും ഇ.എം.എസ്സും പെണ്‍കുട്ടിയും, കഥകള്‍ ബെന്യാമിന്, എന്റെ പ്രിയപ്പെട്ട കഥകള്‍ തുടങ്ങിയ കഥാസമാഹാരങ്ങളിലൂടെയും സര്‍ഗാത്മകതയുടെ നിതാന്തമുദ്ര പതിപ്പിക്കാന്‍ ബെന്യാമിന് എന്ന എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. സ്വന്തം നാട്ടില്‍ നിന്ന് കണ്ടതും കേട്ടതും വായിച്ചതും പ്രവാസ ജീവിതം നല്കിയ അനുഭവങ്ങളുമൊക്കയാണ് അദ്ദേഹത്തിന്റെ കഥകളുടേയും ഭൂമിക. എന്തായാലും ബെന്യാമിന്റെ പുതിയനോവലിനായുള്ള കാത്തിരിപ്പിലാണ് പുസ്തകപ്രേമികള്‍.
ബെന്യാമിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.