നോവലുകള്‍, യാത്രാവിവരണങ്ങള്‍, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ചരിത്രം, ഓര്‍മക്കുറിപ്പുകള്‍ എല്ലാം ഒറ്റ ക്ലിക്കില്‍!
നോവലുകള്‍, യാത്രാവിവരണങ്ങള്‍, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ചരിത്രം, ഓര്‍മക്കുറിപ്പുകള്‍ എല്ലാം ഒറ്റ ക്ലിക്കില്‍ സ്വന്തമാക്കാന്‍ പ്രിയവായനക്കാര്‍ക്കിതാ ഒരു സുവര്‍ണ്ണാവസരം. മലയാളി വായനകളില്‍ നിറഞ്ഞു നില്‍ക്കുന്ന, വ്യത്യസ്തവായനാനുഭവം പകര്‍ന്നു നല്‍കുന്ന 8 കൃതികളാണ് ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറില്‍ ലഭ്യമാക്കിയിരിക്കുന്നത്. 23% മുതല്‍ 25% വരെ വിലക്കുറവില്‍ നിങ്ങളുടെ ഇഷ്ട രചനകള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ഇന്ന് ഓര്‍ഡര്‍ ചെയ്യാം.
- സമൂഹത്തിന്റെ പല മേഖലകളില്‍നിന്നുമുള്ള പന്ത്രണ്ട് വ്യക്തികളുമായി ഒരു ദ്വീപില്‍ വസിക്കാനെത്തിയ ഒരു ശാസ്ത്രജ്ഞന്റെ കഥ ടിഡി രാമകൃഷ്ണന്റെ, ‘ആല്‍ഫ’
- ഇതിഹാസങ്ങള്‍ ഒളിച്ചുവച്ച രഹസ്യങ്ങളുടെ മഹാഭാരത കലവറയില്‍നിന്ന് ഒരു പുതുനോവല്‍ രാജീവ് ശിവശങ്കറിന്റെ ‘നാഗഫണം’
- ജാതീയമായ അടിച്ചമര്‍ത്തലുകളെ എതിരിട്ടുകൊണ്ട് ഇന്ത്യയിലെ പ്രമുഖ സാമ്പത്തികവിദഗ്ധന്‍ എം. കുഞ്ഞാമന്‍ നടത്തിയ ജീവിതസമരങ്ങളുടെ ഓര്‍മ്മകള്‍, ‘എതിര്’
- സാമ്പത്തിക വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി റോബര്‍ട്.ടി. കിയോസാക്കിയുടെ ‘റിച്ച് ഡാഡ് പുവര്‍ ഡാഡ്’
- ഒരേയൊരു തലം മാത്രമല്ല പോരാട്ടങ്ങള്‍ക്കുള്ളതെന്നും ചരിത്രത്തെ തുറന്നിടുകയാണ് വേണ്ടതെന്നുമുള്ള കാഴ്ചപ്പാടിലൂടെ മലബാര്‍ കലാപരേഖകള്‍ നിരത്തുന്ന വ്യത്യസ്തമായ ചരിത്രപഠനം, എം.ഗംഗാധരന്റെ ‘മലബാര്‍ കലാപം 1921-22’
- വായനക്കാരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന സസ്‌പെന്‍സ് ഹൊറര്‍ ത്രില്ലര്‍, കെ.വി അനിലിന്റെ ‘മിഴി:എല്ലാം കാണുന്നവള്‍’
- ഹൃദയത്തെ പൊള്ളിക്കുന്ന കുറിപ്പുകളുടെ സമാഹാരം, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘ചിദംബര സ്മരണ’
- മലയാളകഥയെ അവിസ്മരണീയമായൊരു ഭാവതലത്തിലേക്കുയര്‍ത്തിയ ടി. പത്മനാഭന്റെ ശ്രദ്ധേയങ്ങളായ നാലു സമാഹാരങ്ങള്‍ ഇപ്പോള്‍ ഒന്നിച്ച് ‘നളിനകാന്തിയും മറ്റ് കഥകളും’
Comments are closed.