DCBOOKS
Malayalam News Literature Website

ലിയു സിയാബോയുടെ ചരമവാര്‍ഷികദിനം

Liu Xiaobo

2010-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ച ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്നു ലിയു സിയാബോ. ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഏറെക്കാലം ചൈനീസ് ഭരണകൂടത്തിന്റെ വീട്ടുതടങ്കലിലായിരുന്ന അദ്ദേഹം കരളിന് ബാധിച്ച അര്‍ബുദത്തെ തുടര്‍ന്ന് 2017 ജൂലൈ 13-നാണ് അന്തരിച്ചത്.

പുതിയ ഭരണഘടനയ്ക്കും സ്വതന്ത്ര നീതിന്യായസംവിധാനത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും ആഹ്വാനം ചെയ്തുകൊണ്ട് തയ്യാറാക്കിയ ‘ചാര്‍ട്ടര്‍ 08’ന്റെ പേരിലാണ് 2009-ല്‍ ഭരണകൂടം ലിയുവിനെ 11 വര്‍ഷത്തേക്ക് ജയിലില്‍ അടച്ചത്. 2008 മുതല്‍ വീട്ടുതടങ്കലിലായിരുന്നു അദ്ദേഹം. നൊബേല്‍ പുരസ്‌കാരത്തിന് സിയാവോബായെ തെരഞ്ഞെടുത്തെങ്കിലും പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ചൈനീസ് ഭരണകൂടം അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. അര്‍ബുദരോഗബാധയെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി സിയാബോയെ വിദേശത്തേക്ക് വിടണമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ അഭ്യര്‍ഥനയും ചൈന നിരാകരിച്ചിരുന്നു.

Comments are closed.