DCBOOKS
Malayalam News Literature Website

കുപ്രസിദ്ധ മോഷ്ടാവായ ആട് ആന്റണിയുടെ ആത്മകഥ ‘തിരുടാ തിരുടാ’ ; ഇപ്പോള്‍ വിപണിയില്‍

AADU ANTONY

കുപ്രസിദ്ധ മോഷ്ടാവായ ആട് ആന്റണി തന്റെ ജീവിതം എഴുതുകയാണ് തിരുടാ തിരുടാ എന്ന പുസ്തകത്തിലൂടെ. ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയവേയാണ് ആട് ആന്റണി ആത്മകഥ എഴുതിയത്. പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.  നിരവധി മോഷണങ്ങളിലൂടെ, നിരവധി വേഷപ്പകർച്ചകളിലൂടെ സാധാരണക്കാർ അനുഭവിക്കാത്ത ജീവിതപരിസരങ്ങളിലൂടെയുള്ള ഒരു മോഷ്ടാവിന്റെ യാത്ര നമ്മളെ പലതും പഠിപ്പിക്കുന്നു. വൈചിത്ര്യമാർന്ന Textജീവിതയാത്രകളുടെ ചില ഘട്ടങ്ങൾമാത്രമാണ് ഇവിടെ ആവിഷ്‌കരിക്കുന്നതെങ്കിലും അവപോലും എത്രമാത്രം വിപുലമാണെന്ന് വായനക്കാർ അത്ഭുതംകൂറും.

ആരാണ് ആട് ആന്റണി?

കൊല്ലം ജില്ലയിലെ കുണ്ടറയ്ക്കടുത്ത് കുമ്പളം ഗ്രാമത്തില്‍ 1962-ല്‍ ജനിച്ചു. ആറാം ക്ലാസ്സ് വരെ വിദ്യാഭ്യാസം. തുടര്‍ന്ന് തെരുവ് ജീവിതം. ദുര്‍ഗുണപരിഹാരപാഠശാലയില്‍ അന്തേവാസിയായും ജയില്‍പ്പുള്ളിയായും കഴിയവെ മോഷണത്തിലേക്കു തിരിഞ്ഞു. പലപ്പോഴായി ജയില്‍വാസം അനുഭവിച്ചു. പല ജീവിതവേഷങ്ങളും അണിഞ്ഞു. മണിയന്‍പിള്ള എന്ന പൊലീസുകാരനെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച് ഇപ്പോള്‍ തൃശൂര്‍ വിയൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നു.

പുസ്തകം വാങ്ങുന്നതിന് സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.