DCBOOKS
Malayalam News Literature Website

ഡിസി കിഴക്കെമുറി ഫൗണ്ടേഷന്‍ സൗജന്യ വിദ്യാഭ്യാസ വെബിനാര്‍ ആരംഭിച്ചു

education webinar

അപ്രതീക്ഷിതമായെത്തിയ മഹാമാരിയും, തുടര്‍ന്നുണ്ടായ ലോക്ഡൗണുമൊക്കെ വിദ്യാഭ്യാസമേഖലയെ അടിമുടി മാറ്റിമറിച്ചിരിക്കുകയാണ്. ഇനി എന്ത് പഠിക്കും എന്ന് ചര്‍ച്ച ചെയ്യുന്ന ഡിസി കിഴക്കെമുറി ഫൗണ്ടേഷന്‍ സൗജന്യ വെബിനാര്‍ ആരംഭിച്ചു.
കരിയര്‍ വിദഗ്ധന്‍ പ്രൊഫ.ബി.എസ് വാര്യര്‍, കെവിഎസ് യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ഡോ.ടി.പി. സേതുമാധവന്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ ലിപിന്‍ രാജ് എം.പി തുടങ്ങി വിദഗ്ദര്‍ വെബിനാറില്‍ പങ്കെടുക്കും.

അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മേഖലയിലെ പുതിയ കോഴ്‌സുകളെക്കുറിച്ചറിയാന്‍ വിദ്യാര്‍ത്ഥികളെയും, രക്ഷകര്‍ത്താക്കളെയും വിദ്യാഭ്യാസ വെബിനാര്‍ സഹായിക്കും. തുടര്‍ വിദ്യാഭ്യാസം സംബന്ധിച്ച എല്ലാ സംശയങ്ങളും കരിയര്‍ വിദഗ്ധന്മാരുമായി പങ്കുവെക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും അവസരമുണ്ടായിരിക്കും.

ഓരോരുത്തര്‍ക്കും അവരുടെ അഭിരുചികള്‍ക്കനുസരിച്ച് ഇഷ്ടമുള്ള കരിയര്‍ തിരഞ്ഞെടുക്കാനും, മാനോജ്‌മെന്റ്, കൊമേഴ്‌സ്, ആര്‍ക്കിടെക്ച്ചര്‍ മേഖലകളെക്കുറിച്ച് കൂടുതല്‍ അറിയാനും വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന ക്ലാസ്സുകള്‍ക്കൊപ്പം പ്രത്യേക കൗണ്‍സിലിംഗ് സെക്ഷനും വെബിനാറില്‍ ഉണ്ടായിരിക്കും.

സൗജന്യ രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക

 www.dcschool.net/edufair2020

Comments are closed.