ലോകപ്രശസ്ത സെന്‍ ആചാര്യന്‍ തിക് നാറ്റ് ഹാന്‍ രചിച്ച 3 കൃതികള്‍ ഇപ്പോള്‍ ഒന്നിച്ച് ഡൗണ്‍ലോഡ് ചെയ്യൂ 149 രൂപയ്ക്ക്!
ലോകപ്രശസ്ത സെന്‍ ആചാര്യന്‍ തിക് നാറ്റ് ഹാന്‍ രചിച്ച 3 കൃതികള്‍ ഇപ്പോള്‍ പ്രിയവായനക്കാര്‍ക്ക് 149 രൂപയ്ക്ക് ഇ-ബുക്കുകളായി ഡൗണ്‍ലോഡ് ചെയ്യാം. സെന്‍ഗുരു, കവി, സമാധാനപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ നാല്‍പതു വര്‍ഷത്തിലധികമായി ലോകം അറിയുന്ന ബുദ്ധസന്ന്യാസിയാണ് തിക് നാറ്റ് ഹാന്‍. ജീവിതത്തെ ആനന്ദത്തിലേക്കുണര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്ന ഓരോ ചുവടും ശാന്തി, ഈ നിമിഷം സുന്ദരനിമിഷം, ഒരോ ശ്വാസവും ശാന്തി എന്നീ പുസ്തകങ്ങളാണ് കേവലം 149 രൂപയ്ക്ക് വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്.
ഓരോ ചുവടും ശാന്തി അനുനിമിഷം ജീവിതത്തെ മനോഹരമാക്കിത്തീർക്കാനുള്ള ഉപാധികൾ പറഞ്ഞുതരുകയാണ് ലോകപ്രശസ്ത സെൻഗുരുവും സമാധാനപ്രവർത്തകനും കവിയുമായ തിക് നാറ്റ് ഹാന്‍ . ”വ്യക്തി ജീവിതത്തെയും സാമൂഹിക ജീവിതത്തെയും മാറ്റാൻ കഴിയുന്ന വളരെയേറെ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥം” – ദലൈലാമ.
ഈ നിമിഷം സുന്ദരനിമിഷം ജീവിതത്തെ ആനന്ദത്തിലേക്കുണര്‍ത്താനുള്ള ബുദ്ധമാര്‍ഗത്തെ വെളിപ്പെടുത്തുന്ന പുസ്തകം. ദിനാരംഭത്തിലെ ആദ്യചുവട് മുതല്‍ കടന്നുപോകുന്ന ഓരോ നിമിഷങ്ങളെയും എങ്ങനെ സുന്ദരമാക്കാമെന്ന് വിജയിച്ച പാഠങ്ങളിലൂടെ ലളിതമായി വിശദീകരിക്കുന്നു. കണ്ണാടിയില്‍ വെള്ളം ഉപയോഗിക്കുമ്പോഴും കാല് കഴുകുമ്പോഴും ധ്യാനത്തിലാവാനുള്ള വഴി തുറന്നിടുന്ന, ഏവര്‍ക്കും പ്രായോഗികമായ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നു. വിവര്‍ത്തനം: ബിപിന്‍ ചന്ദ്രന്‍
ഒരോ ശ്വാസവും ശാന്തി എനിക്ക് നല്ല തിരക്കാണ്. ധ്യാനിക്കാനൊന്നും സമയമില്ല എന്ന് നിങ്ങള്‍ക്ക് പറയാനാവില്ല. വീട്ടില്‍നിന്ന് ഓഫീസിലേക്കു നടക്കുമ്പോഴും മാര്‍ക്കറ്റില്‍ പോകുമ്പോഴും ആശുപത്രിയില്‍ പോകുമ്പോഴുമൊക്കെ മനസ്സാന്നിധ്യത്തോടെ നിങ്ങള്‍ക്ക് നടത്തം ആസ്വദിക്കാനാവും. നിങ്ങള്‍ വയ്ക്കുന്ന ഓരോ ചുവടും നിങ്ങളുടെ ശരീരത്തിലെയും മനസ്സിലെയും സമ്മര്‍ദ്ദത്തെ പുറത്തുകളയാന്‍ സഹായിക്കുന്നു. അങ്ങനെ രോഗവിമുക്തിയും ആനന്ദവും ഉണ്ടാകുന്നു. നിങ്ങളുടെ തിരക്കേറിയ ഓരോ നിമിഷങ്ങളിലും യഥാര്‍ത്ഥ ശാന്തിയും ആനന്ദവും അനുഭവിക്കാന്‍ നിങ്ങള്‍ക്കാവുമെന്ന് വിശദീകരിക്കുകയാണ് പ്രശസ്ത സെന്‍ഗുരു തിക് നാറ്റ് ഹാന്‍. വിവര്‍ത്തനം: നന്ദിനി സി. മേനോന്‍.
പുസ്തകങ്ങള്‍ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക
Comments are closed.