DCBOOKS
Malayalam News Literature Website

രാമമന്ത്രങ്ങള്‍ അലതല്ലുന്ന കര്‍ക്കിടകത്തില്‍ വായന ഭക്തിസാന്ദ്രമാക്കാനിതാ 8 കൃതികള്‍

Rush Hour
Rush Hour

ഭക്തിസാന്ദ്രമായ രാമായണമാസമെത്താന്‍ ഇനി ദിവസങ്ങള്‍ കൂടി മാത്രം. രാമമന്ത്രങ്ങള്‍ അലതല്ലുന്ന കര്‍ക്കിടകത്തില്‍ വായനയും ഭക്തിസാന്ദ്രമാകട്ടെ. ആധ്യാത്മിക പുണ്യം നിറയ്ക്കുന്ന രാമായണ പാരായണ മാസത്തില്‍ നിങ്ങളുടെ ചിന്തകളിലും പ്രവര്‍ത്തികളും ഭക്തിസാന്ദ്രമാക്കാന്‍ സഹായിക്കുന്ന 8 കൃതികളാണ് ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ പ്രിയവായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. 23% മുതല്‍ 25% വരെ വിലക്കുറവില്‍ മലയാളത്തിലെ മഹത്ഗ്രന്ഥങ്ങള്‍ ഇപ്പോള്‍ സ്വന്തമാക്കാം.

ഇന്നത്തെ കൃതികള്‍ ഇതാ

  • ഭക്തകവിയായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ അധ്യാത്മരാമായണമെന്ന സംസ്‌കൃതകൃതിയെ ഉപജീവിച്ച് മലയാളത്തില്‍ കിളിപ്പാട്ട് വൃത്തത്തില്‍ രചിച്ച കൃതി, ‘അദ്ധ്യാത്മ രാമായണം ‘
  • ഭഗവദ്ഗീത ഭാരതീയ ഇതിഹാസഗ്രന്ഥമായ മഹാഭാരതത്തിന്റെ ഭാഗമായ ആത്മജ്ഞാനിയുടെ ഗീതം, എം. എസ്. ചന്ദ്രശേഖരവാരിയരുടെ പരിഭാഷ, ‘ശ്രീമദ് ഭഗവദ്ഗീത’
  • കവികുലഗുരുവായ തുഞ്ചത്ത് എഴുത്തച്ഛന്റെ അനുഗ്രൃഹീതമായ തൂലികയിലൂടെ കേരളീയര്‍ക്ക് ലഭിച്ച പുണ്യം ‘ശ്രീമഹാഭാഗവതം ‘
  • ഉപനിഷദ്ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ മഹാഭാരതത്തെ വിലയിരുത്തുന്ന വൈദികസാഹിത്യ കൃതി, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ രചിച്ച ‘മഹാഭാരത പര്യടനം’
  • ഇഷ്ടദേവതകളുടെ ഇരിപ്പിടങ്ങളിലേക്ക് ഒരു തീര്‍ത്ഥയാത്ര, വി.എസ്. നായരുടെ ‘കേരളത്തിലെ മഹാക്ഷേത്രങ്ങളും ഐതീഹ്യങ്ങളും’
  • വിവിധ ജാതികളും സമുദായങ്ങളുമായി കഴിഞ്ഞിരുന്ന കേരളീയ സമൂഹം സൂക്ഷിച്ചിരുന്ന ആചാരങ്ങളെ അകാവാദി ക്രമത്തില്‍ അടുക്കി അവയെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തുന്ന കൃതി, ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്റെ ‘ആചാരവിജ്ഞാനകോശം’
  • ജീവഗണങ്ങളുടെ നായകനും വിഘ്‌ന വിനാശകനുമായ ഗണേശഭഗവാന്റെ അപൂര്‍വ്വവും ഇഷ്ടഫലപ്രദായകവുമായ സ്‌തോത്രങ്ങളുടെ ബൃഹദ് സമാഹാരം, സുകേഷ് പി.ഡിയുടെ ‘ഗണേശ സ്‌തോത്രാവലി’
  • ശിവശക്തിനന്ദനനായ സുബ്രഹ്മണ്യസ്വാമിയുടെ ഫലദായകവും പുണ്യദായകവുമായ അപൂര്‍വ്വസ്‌തോത്രങ്ങളുടെ സമാഹാരം, സുകേഷ് പി.ഡിയുടെ ‘സുബ്രഹ്മണ്യ സ്‌തോത്രാവലി’

tune into https://dcbookstore.com

Comments are closed.