ക്ഷേത്രങ്ങളേക്കുറിച്ച് അറിയേണ്ടതെല്ലാം, ‘ക്ഷേത്രവിജ്ഞാനകോശം’ (3 വാല്യങ്ങള്‍) ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യൂ 10% വിലക്കുറവില്‍!
കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചും ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളെക്കുറിച്ചും ഏറ്റവും ആധികാരികമായി വിവരിക്കുന്ന പി.ജി. രാജേന്ദ്രന്റെ ക്ഷേത്ര വിജ്ഞാനകോശം ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം 10% വിലക്കുറവില്‍. 1999 രൂപാ മുഖവിലയുള്ള പുസ്തകം 10% വിലക്കുറവില്‍ 1799 രൂപയ്ക്ക് ഇപ്പോള്‍ പ്രിയവായനക്കാര്‍ക്ക് ഓര്‍ഡര്‍ ചെയ്യാം. ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും, ഡിസി ബുക്സ്/ കറന്റ് ബുക്സ് സ്റ്റോറുകള്‍ വഴിയും ഈ ഓഫര്‍ വായനക്കാര്‍ക്ക് പ്രയോജനപ്പെടുത്താം.
കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചും ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളെക്കുറിച്ചും അവശ്യം അറിഞ്ഞിരിക്കേണ്ട് വസ്തുതകളാണ് പി.ജി. രാജേന്ദ്രന്റെ ക്ഷേത്രവിജ്ഞാനകോശത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ക്ഷേത്രവിജ്ഞാനകോശത്തിന്റെ ആദ്യപതിപ്പില്‍ കേരളത്തിലെ ക്ഷേത്രങ്ങള്‍ മാത്രമാണുണ്ടായിരുന്നത്.
ക്ഷേത്രങ്ങളുടെ ചരിത്രം, ഐതിഹ്യം, പാരമ്പര്യം ഇവയൊക്കെ നിര്‍ണ്ണയിക്കാനുതകുന്ന നിരവധി വസ്തുതകള്‍ ഈ ഗ്രന്ഥത്തിലുണ്ട്. ഒറ്റവാല്യത്തിലാണ് ആദ്യപതിപ്പ് പുറത്തിറക്കിയത്. എന്നാല്‍ പുതിയ പതിപ്പ് മൂന്നുവാല്യങ്ങളായാണ് പ്രസിദ്ധപ്പെടുത്തിയതെന്നു മനസ്സിലാക്കുമ്പോള്‍ ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ വൈപുല്യം പ്രിയവായനക്കാര്‍ക്ക് മനസ്സിലാക്കാവുന്നതാണ്.
ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക
ക്ഷേത്രാചാരവും ആരാധനയുമായി ബന്ധപ്പെട്ട വിജ്ഞാനപ്രദമായ കുറിപ്പുകള്‍, ദേവസംജ്ഞയുടെ ആഗമകോശം, ആചാരാനുഷ്ഠാനപദകോശം, താന്ത്രികപദാവലി, ജ്യോതിര്ലിംഗക്ഷേത്രങ്ങള്, 108 ശിവാലയങ്ങള്‍, ദുര്‍ഗ്ഗാലയങ്ങള്‍, ശാസ്താക്ഷേത്രങ്ങള്‍, പ്രധാന ക്ഷേത്രങ്ങളും പ്രതിഷ്ഠകളും ജില്ല തിരിച്ചുള്ള ക്ഷേത്രങ്ങള്‍ തുടങ്ങി ക്ഷേത്രവുമായി ബന്ധപ്പെട്ട സകല വസ്തുതകളും ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
പി.ജി. രാജേന്ദ്രനു പുറമേ പ്രൊഫ. പി.സി. കര്‍ത്താ, സി. പ്രസാദ്, സുധീഷ് നമ്പൂതിരി, പി. രാമചന്ദ്രന്, കാണിപ്പയ്യൂര്‍ കൃഷ്ണന് നമ്പൂതിരിപ്പാട്, വി. കലാധരന്‍ എന്നിവരുടെ വിജ്ഞാനങ്ങള്ക്കൂടി ചേര്‍ത്ത് സമഗ്രമായി തയ്യാറാക്കിയതാണ് പുതിയ ക്ഷേത്രവിജ്ഞാനകോശം.
ഓരോ ക്ഷേത്രത്തിന്റെയും സ്ഥാനനിര്‍ണ്ണയം നടത്തുന്നതിന് ക്യു ആര് കോഡ് നല്‍കിയിട്ടുള്ളത് സന്ദര്‍ശകര്‍ക്ക് ഏത് ക്ഷേത്രത്തിലേക്കും എളുപ്പം ചെന്നെത്താന്‍ പ്രയോജനപ്പെടുത്താവുന്നതാണ്. പ്രതിഷ്ഠാടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും തയ്യാറാക്കിയ വിശദമായ ക്ഷേത്രസൂചി വായനക്കാര്‍ക്ക് പ്രയോജനകരമായിരിക്കും.
ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക
Comments are closed.