DCSMAT ഡീനായി ഡോ.എന്‍ രാമചന്ദ്രന്‍ ചുമതലയേറ്റു
ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയുടെ (DCSMAT) ഡീനായി ഡോ. എന്‍ രാമചന്ദ്രന്‍ ചുമതലയേറ്റു.
ഇന്ത്യയിലെ പ്രമുഖ ആര്‍ക്കിടെക്ച്ചര്‍ ശങ്കര്‍ എസ്. കന്ദതായി, TAPMI യില്‍ സേവനമനുഷ്ഠിച്ച ഡോ. കെ ജെ ജെയിംസ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലും ഇന്തോനേഷ്യയില്‍ ഫാക്കല്‍റ്റിയായും 10 വര്‍ഷത്തിലേറെ പരിചയസമ്പത്തുള്ള ഡോ. കൃഷ്ണകുമാര്‍, ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ സേവനമനുഷ്ഠിച്ച ഡോ. രശ്മി എ.ജി, രാഹുല്‍ കെ സുകുമാരന്‍, CEPT സര്‍വകലാശാലയില്‍ നിന്ന് അര്‍ബന്‍ ഹൗസിംഗില്‍ ബിരുദാനന്തര ബിരുദം നേടിയ, കൊച്ചി സ്മാര്‍ട്ട് സിറ്റി മിഷന്‍ സജീവ പ്രവര്‍ത്തകനായിരുന്ന അച്ചുത് എച്ച് എന്നിവരും വിവിധ വിഭാഗങ്ങളിലെ അദ്ധ്യാപകരായി ചുമതലയേറ്റു.
മാനേജ്‌മെന്റ് അദ്ധ്യാപകനായും കണ്‍സള്‍ട്ടന്റായും 35 വര്‍ഷത്തിലേറെ പരിചയസമ്പത്തുള്ളയാളാണ് ഡീനായി ചുമതലയേറ്റ ഡോ. എന്‍ രാമചന്ദ്രന്‍.
ഐഐഎം കൊല്‍ക്കത്ത, ഏഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ബാങ്കോക്ക്, മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ഇന്‍ മാനേജ്‌മെന്റ് അഡൈ്വസറി സര്‍വീസസ്, കൊച്ചി, ചെയര്‍പേഴ്‌സണ്‍, ജെആര്‍എസ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചി തുടങ്ങിയ ഇടങ്ങളിലെല്ലാം ഡോ. എന്‍ രാമചന്ദ്രന്‍ സേവനമനുഷ്ഠിച്ചു.
Comments are closed.