DCBOOKS
Malayalam News Literature Website

ഏറ്റവും പുതിയ രണ്ട് പുസ്തകങ്ങള്‍ ഇന്ന് മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം ഇ-ബുക്കുകളായി!

E-Books
E-Books

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ രണ്ട് പുസ്തകങ്ങള്‍ ഇന്ന് മുതല്‍ പ്രിയവായനക്കാര്‍ക്ക് ഇ-ബുക്കുകളായി ഡൗണ്‍ലോഡ് ചെയ്യാം.

അധികാരത്തിന്റെ ഇന്നും തുടരുന്ന ഭരണകൂടഭീകരത പ്രവചിച്ച നോവല്‍, ജോര്‍ജ് ഓര്‍വെലിന്റെ ‘1984’, ഹിമാലയത്തിലെ വിവിധ തീര്‍ത്ഥാടനവിനോദ സഞ്ചാരകേന്ദ്രങ്ങളിലൂടെയുള്ള യാത്രയുടെ വിവരണം, എം. സ്വര്‍ണ്ണലതയുടെ ഹിമശൈലങ്ങള്‍ വിളിക്കുമ്പോള്‍ എന്നീ George Orwell-1984പുസ്തകങ്ങളാണ് വായനക്കാര്‍ക്കായി ഇ-ബുക്കുകളായി ലഭ്യമാക്കിയിരിക്കുന്നത്.

1984, ജോര്‍ജ് ഓര്‍വെല്‍ മാനുഷിക വികാരങ്ങളും മൂല്യങ്ങളും യാന്ത്രികമായി നിയന്ത്രിക്കപ്പെടുന്ന ഒരു ലോകം. സത്യം, സമത്വം സ്വാതന്ത്ര്യം എന്നവയെല്ലാം പിന്തിരിപ്പന്‍ ആശയങ്ങളായി മാറുന്ന ഒരു സ്ഥിതിവിശേഷം..യുദ്ധമാകുന്നു സമാധാനം. അടിമത്തമാകുന്നു,സ്വാതന്ത്ര്യം അജ്ഞതയാകുന്നു ശക്തി ഈ ലോകത്തെ മുദ്രാവാക്യങ്ങള്‍ ഇവയേത്രേ! സ്‌നേഹം ശിക്ഷിക്കപ്പെടുകയും സ്വകാര്യത തുരത്തപ്പെടുകയും സത്യം വെറും പൊള്ളവാക്കാകുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ ഭീകരചിത്രമാണ് ഈ ആന്റിഉട്ടോപ്യന്‍ നോവല്‍ വരച്ചുകാട്ടുന്നത്. M Swarnalatha-Himasailangal Vilikkumbol

പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

ഹിമശൈലങ്ങള്‍ വിളിക്കുമ്പോള്‍, എം. സ്വര്‍ണ്ണലത  ഹിമാലയത്തിലെ വിവിധ തീര്‍ത്ഥാടനവിനോദ സഞ്ചാരകേന്ദ്രങ്ങളിലൂടെയുള്ള യാത്രയുടെ വിവരണം. ചതുര്‍ധാമങ്ങളിലെ യമുനോത്രി, കേദാര്‍നാഥ്, ബദരീനാഥ്, കൈലാസം, മാനസ്സസരസ്സ്, പൂക്കളുടെ താഴ്‌വര, ഹേമകുണ്ഡ് സാഹിബ് എന്നീ സ്ഥലങ്ങളിലെ യാത്രാനുഭവങ്ങള്‍ ഈ പുസ്തകത്തില്‍ കടന്നു വരുന്നു.

പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

ആയിരത്തിലധികം പുസ്തകങ്ങള്‍ 50% വിലക്കുറവില്‍ ഇ-ബുക്കുകളായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

 

Comments are closed.