കുട്ടിവായനക്കാര്ക്കായിതാ കഥകളുടെ വലിയലോകം!
കുട്ടിവായനക്കാര്ക്കായിതാ കഥകളുടെ വലിയലോകം ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ RUSH HOUR- ലൂടെ. കുട്ടികള്‍ക്ക് വായിച്ചുരസിക്കാന്‍ മധുരം കിനിയുന്ന കഥകളാണ് ഇന്നത്തെ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ RUSH HOUR- ലുള്ളത്. വൈകുന്നേരം മൂന്ന് മണിമുതല്‍ പുസ്തകങ്ങള്‍ 23% മുതല്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം.
- പ്രശസ്ത ഇറ്റാലിയന്‍ നോവലിസ്റ്റും പൈലറ്റുമായിരുന്ന ആന്ത്വാന് ദ് സാന്തെ ക്സ്യൂപെരിയുടെ ദി ലിറ്റില്‍ പ്രിന്‍സ് എന്ന കൃതിയുടെ പുനരാഖ്യാനം, ‘എന്റെ കൊച്ചുരാജകുമാരന്’
- കുട്ടികളില്‍ വിശേഷാത്മകമായ ഒരു ചരിത്രബോധം ഉണ്ടാക്കാന്‍ സഹായിക്കുന്ന പുസ്തകം, കെ.രമയുടെ ‘എന്തിനുമുണ്ടൊരു കഥ പറയാന്‍’
- കുട്ടികളെ അത്ഭുതങ്ങളിലേക്ക് ക്ഷണിക്കുന്ന ആകാംക്ഷകളെയും ചിന്തകളെയും തൊട്ടുണര്‍ത്തുന്ന ഹൃദ്യമായ യാത്രാവിവരണം, പ്രൊഫ. എസ്. ശിവദാസിന്റെ ‘രണ്ടു കാന്താരിക്കുട്ടികള്‍ അഗ്നിപര്‍വ്വതത്തില്‍’
- കേരളത്തിലെ നാടോടിക്കഥകളുടെ ചെപ്പില്‍നിന്നും കുട്ടികള്‍ക്കായി സമാഹരിച്ച മുത്തശ്ശിക്കഥകള്‍,‘ചെങ്ങാലിപ്രാവും കുഞ്ഞുറുമ്പും മറ്റു മുത്തശ്ശിക്കഥകളും ചിത്രങ്ങളും’
- ഉദാത്തചിന്തകളാല് പ്രവൃത്തികളെയും മനസ്സിനെയും ഉത്തേജിപ്പിക്കുന്ന ഗ്രന്ഥം, എ.പി.ജെ അബ്ദുള്‍ കലാമിന്റെ ‘വിടരേണ്ട പൂമൊട്ടുകള്‍’
- ജീവിതത്തെ മൂല്യവത്തും ധാര്മ്മികവുമാക്കിത്തീര്ക്കുന്ന കഥകള്‍, ‘ജാതകകഥകള്‍’
- നെയ്പ്പായസം, കോലാട്, അമ്മയും മകനും, കീറിപ്പൊളിഞ്ഞ ചകലാസ്, അമ്മ, മുത്തച്ഛന്, അടുക്കള തീപിടിച്ച രാത്രി തുടങ്ങി
മാധവിക്കുട്ടിയുടെ 21 കഥകളുടെ സമാഹാരം, ‘അമ്മയും മകനും’ - കണ്ണുകളില്‍ സ്നേഹവും വാത്സല്യവും നിറച്ച് കുട്ടികളെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന കഥകള്‍, എം മുകുന്ദന്റെ 12 കഥകളുടെ സമാഹാരം ‘അപ്പം ചുടുന്ന കുങ്കിയമ്മ’
Comments are closed.