DCBOOKS
Malayalam News Literature Website

മരണമില്ലാത്ത ഷെര്‍ലക് ഹോംസിലൂടെ ഇന്നും ജീവിക്കുന്ന ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഓര്‍മ്മകള്‍ക്ക് 90 വയസ്സ്

Arthur Conan Doyle

ജൂലൈ 7 , ഷെര്‍ലക് ഹോംസ് എന്ന എക്കാലത്തെയും പ്രശസ്തനായ കുറ്റാന്വേഷകനെ നമുക്ക് പരിചയപ്പെടുത്തിയ, ലോകജനത ഏറ്റവും കൂടുതല്‍ ആരാധിച്ച സാഹിത്യകാരന്മാരിലൊരാളായിരുന്ന സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ചരമവാര്‍ഷികദിനമാണ്.

‘ദ വൈറ്റ് കമ്പനി’ തൊട്ട് പല പ്രസിദ്ധ ചരിത്ര നോവലുകളും ശ്രദ്ധേയങ്ങളായ ശാസ്ത്ര നോവലുകളും രചിച്ചെങ്കിലും ആര്‍തര്‍ കോനന്‍ ഡോയലിനെ വിശ്വവിഖ്യാതനാക്കിയത് 1887 തൊട്ട് രചിച്ച ഷെര്‍ലക് ഹോംസ് കഥകളാണ്. ഹോംസ് കഥകള്‍ െ്രെകം ഫിക്ഷന്‍ ഫീല്‍ഡിലെ ഏറ്റവും പുതുമ നിറഞ്ഞ ഒന്നായിട്ടാണ് പരിഗണിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ കഥകള്‍, ചരിത്ര നോവലുകള്‍, നാടകങ്ങള്‍, കവിതകള്‍, ഫിക്ഷനിതര കൃതികള്‍ എന്നിങ്ങനെ നിരവധി സാഹിത്യരൂപങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ എന്ന പേരിനേക്കാള്‍ വായനക്കാരന്‍ കൂടുതല്‍ അറിയുന്നത് അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളെയാണ്.

സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഒന്നാം ലോകമഹായുദ്ധത്തിന്റെ ചരിത്രം’ (ആറു വാല്യങ്ങളില്‍) അദ്ദേഹത്തിന്റെ പരിശ്രമശീലത്തിനു സാക്ഷ്യം വഹിക്കുന്നു. ലോകത്തിലെ പല പോലീസ് സേനകളും അദ്ദേഹം ജീവിച്ചിരിക്കെ തന്നെ ഷെര്‍ലക് ഹോംസ് പുസ്തകങ്ങള്‍ കുറ്റാന്വേഷണ ടെക്സ്റ്റ് ബുക്കുകളായി അംഗീകരിച്ചു കഴിഞ്ഞിരുന്നു. ഗ്രന്ഥരചയിതാവ് എന്ന നിലക്ക് മാത്രമല്ല കോനന്‍ ഡോയല്‍ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.അദ്ദേഹം നല്ലൊരു ശാസ്ത്രകാരനും കളിക്കാരനും ആയിരുന്നു. നേവിയുടെ ലൈഫ് ജാക്കറ്റ് അദ്ദേഹത്തിന്റെ സാഹിത്യേതര സംഭാവനകളിലൊന്നാണ്. ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ്ഫുട്‌ബോള്‍ ടീമുകളില്‍ പ്രമുഖാംഗമായിരുന്നു. 1911ല്‍ നടന്ന പ്രിന്‍സ് ഹെന്‍!റി മോട്ടോര്‍ ഓട്ടമത്സരത്തില്‍ അദ്ദേഹം ബ്രിട്ടീഷ് ടീമിലുണ്ടായിരുന്നു. ഒന്നാംതരം ഗുസ്തിക്കാരനും ബില്ല്യാര്‍ഡ് കളിക്കാരനുമായിരുന്നു ഡോയല്‍.

സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പണത്തിനാവശ്യം വന്ന കാലഘട്ടത്തില്‍ ഒരു അദ്ധ്യാപകനെ മാതൃകയാക്കി അദ്ദേഹം ഷെര്‍ലക് ഹോംസ് കൃതികള്‍ എഴുതിത്തുടങ്ങി. അതില്‍പ്പിന്നെ അദ്ദേഹത്തിന്‍ണ്‍ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1887ലെ ക്രിസ്തുമസ് സുവനീറില്‍ പ്രസിദ്ധീകരിച്ച ചുവപ്പില്‍ ഒരു പഠനം(അ േൌറ്യ ശി ടരമൃഹല)േ എന്ന കഥയിലാണ് ഷെര്‍ലക് ഹോംസിനെ ആദ്യമായി അവതരിപ്പിച്ചത്. ലണ്ടനിലെ ബേക്കര്‍ സ്ട്രീറ്റിലെ 221 നമ്പര്‍ വീട് ഹോംസിന്റെ വാസസ്ഥലമായി സങ്കല്‍പ്പിച്ചിരിക്കുന്നു. ഷെര്‍ലക് ഹോംസ് കൃതികള്‍ പ്രശസ്തിയുടെ ഉന്നതിയില്‍നില്‍ക്കുന്ന കാലഘട്ടത്തില്‍ തന്റെ മറ്റ് കൃതികള്‍ ഇവ കാരണം ശ്രദ്ധിക്കപ്പെടുന്നില്ല എന്ന കാരണം പറഞ്ഞ് അദ്ദേഹം ഷെര്‍ലക് ഹോംസ് എന്ന കുറ്റാന്വേഷകന്‍ നോവലില്‍ മരിക്കുന്നതായി ചിത്രീകരിച്ചു. ഇതല്ലാതെ കഥയെഴുത്ത് നിര്‍ത്താന്‍ ആരാധകര്‍ സമ്മതിക്കില്ല എന്നദ്ദേഹത്തിനറിയാമായിരുന്നു. എന്നിരുന്നാലും ആരാധകരുടെ അഭ്യര്‍ഥനയും അതിലുപരി ഭീഷണിയും ഏറി വന്നപ്പോള്‍ അദ്ദേഹത്തിനു തന്റെ കഥാപാത്രത്തെ പുനര്‍ജ്ജീവിപ്പിക്കെണ്ടീ വന്നു.4 നോവലുകളും 5 കഥാസമാഹാരങ്ങളും ഷെര്‍ലക് ഹോംസ് സീരീസിലുണ്ട്. ഇവയെല്ലാം തന്നെ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുമുണ്ട്.

1930 ജുലെ 7 ന് സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ അന്തരിച്ചു. എങ്കിലും ഒരിക്കലും മരണമില്ലാത്ത ഷെര്‍ലക് ഹോംസിലൂടെ അദ്ദേഹം ജനമനസ്സുകളില്‍ ഇന്നും ജീവിക്കുന്നു.

സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.