സംഭ്രമജനകമായ നായാട്ട് അനുഭവങ്ങളിലൂടെ വായനക്കാരെ കോരിത്തരിപ്പിച്ച ജിം കോര്‍ബറ്റിന്റെ 3 കൃതികള്‍ ഇപ്പോള്‍ ഒന്നിച്ച് സ്വന്തമാക്കാം 199 രൂപയ്ക്ക്!
സംഭ്രമജനകമായ നായാട്ട് അനുഭവങ്ങളിലൂടെ വായനക്കാരെ കോരിത്തരിപ്പിച്ച ലോകപ്രശസ്ത വന്യജീവി സംരക്ഷക പ്രചാരകനും എഴുത്തുകാരനുമായിരുന്നു ജിം കോര്‍ബറ്റ്. ബ്രിട്ടീഷ്-ഇന്ത്യന്‍ പൗരത്വമുള്ള കോര്‍ബറ്റ് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിലാണ് ചെലവഴിച്ചത്. ചമ്പാവതിയിലെ നരഭോജിയായ കടുവയെക്കൊന്ന് തന്റെ വേട്ടജീവിതം ആരംഭിച്ച ജിം കോര്‍ബറ്റ് തുടര്‍ന്ന് ഒരു ഡസനോളം നരഭോജികളായ കടുവകളെയും പുള്ളിപ്പുലികളെയും വെടിവെച്ചുകൊന്നിട്ടുണ്ട്. ഈ മൃഗങ്ങള്‍ വകവരുത്തിയവര്‍ 1500-ല്‍ ഏറെയായിരുന്നു. ജിം കോര്‍ബറ്റിന്റെ 3 കൃതികള്‍ ഇപ്പോള്‍ ഒന്നിച്ച് സ്വന്തമാക്കാം ഇ-ബുക്കുകളായി വെറും 199 രൂപയ്ക്ക്!
ക്ഷേത്രക്കടുവയും കുമയോണിലെ നരഭോജികളും സംഭ്രമജനകമായ നായാട്ട് അനുഭവങ്ങളിലൂടെ വായനക്കാരെ കോരിത്തരിപ്പിച്ച ജിം കോര്‍ബെറ്റിന്റെ അവസാന കൃതി. ഹിമാലയന്‍ താഴ്വാരങ്ങളില് ഭീതിവിതച്ച നരഭോജികളെ ജിം കോര്‍ബെറ്റ് നേരിടുമ്പോള്‍ ശ്വാസമടക്കിയിരുന്നേ വായനക്കാര്‍ക്ക് താളുകള്‍ മറിക്കാന്‍ സാധിക്കുകയുള്ളു. കറതീര്‍ന്ന വേട്ടക്കാരന് എന്ന നിലയില്‍ അറിയപ്പെടുമ്പോഴും ജിം കോര്‍ബെറ്റ് എന്ന മനുഷ്യനെയും അദ്ദേഹത്തിന്റെ പ്രകൃതിസ്നേഹത്തെയും അടുത്തറിയാന്‍ ഈ കൃതി ഉപകരിക്കും. വിവര്‍ത്തനം എം.എസ്. നായര്‍
പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക
പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
കൂമായോണിലെ നരഭോജികള്‍ ലോകപ്രശസ്തവേട്ടക്കാരനായ ജിം കോര്‍ബറ്റിന്റെ ക്ലാസിക് രചന. കുമയോണ്‍ താഴവരയില്‍ ഭീതിപടര്‍ത്തിയ നരഭോജികളായ വ്യാഘ്രങ്ങളുമായി നേരിട്ടുനടത്തിയ പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന കഥകള്‍. വായനക്കാരെ ആകാംഷയുടെ മുള്മുനയില്നിര്ത്തുന്നതിനോടൊപ്പംതന്നെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വൈവിധ്യാമാര്‍ന്ന സസ്യ-ജീവജാലങ്ങളുടെ മനോഹരമായ വിവരണവും ജിം കോര്‍ബറ്റ് പങ്കുവയ്ക്കുന്നു.
പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക
പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
രുദ്രപ്രയാഗിലെ നരഭോജി ജിം കോര്ബെറ്റും നരഭോജികളായ ഹിംസ്രജന്തുക്കളുമായുള്ള ഏറ്റുമുട്ടലുകളില്‍ ഒരുപക്ഷേ ഏറ്റവും ഉദ്വേഗജനകമായത് രുദ്രപ്രയാഗിലെ ഈ പുള്ളിപ്പുലിയുമായുള്ളതാണ്. നൂറ്റിഇരുപത്തിയഞ്ചിലധികം മനുഷ്യരെ കൊന്നൊടുക്കി ഹിമാലയന്‍ ഗ്രാമങ്ങളെ വിറപ്പിച്ച പുള്ളിപ്പുലിയെ കീഴ്പ്പെടുത്തുക എന്ന അതീവദുഷ്കരമായ ദൗത്യം ജിം കോര്‍ബെറ്റ് ഏറ്റെടുക്കുന്നതോടെ വായനക്കാരും ആകാംക്ഷയുടെ മുള്‍മുനയിലാകുന്നു. തുടര്‍ന്ന് നമ്മളും ജിം കോര്‍ബെറ്റിനൊപ്പം വേട്ട തുടങ്ങുകയായി ചോരക്കൊതിയനായ പുള്ളിപ്പുലിയെത്തേടി. വിവര്‍ത്തനം – എം.എസ്. നായര്‍
പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക
ജിം കോര്‍ബറ്റിന്റെ 3 കൃതികള്‍ ഒന്നിച്ച് 199 രൂപയ്ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക
Comments are closed.