‘ബഷീർ സമ്പൂർണ്ണ കൃതികൾ’ , ‘മുറിനാവ് ‘, ‘പുറ്റ് ‘; സ്വിഗ്ഗിയിലൂടെ മൂന്ന് പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് ശശി തരൂര്‍
ഏറ്റവും പുതിയത് ഉൾപ്പെടെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച മൂന്നു പുസ്തകങ്ങൾ സ്വിഗ്ഗിയിലൂടെ വാങ്ങി ശശി തരൂർ എംപി. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബഷീർ സമ്പൂർണ്ണ കൃതികൾ ‘, വിനോയ് തോമസിന്റെ ‘പുറ്റ് ‘, മനോജ് കുറൂരിന്റെ ‘മുറിനാവ് ‘ എന്നീ പുസ്തകങ്ങളാണ് തരൂർ ഡിസി ബുക്സ് സ്റ്റോറിൽ നിന്നും സ്വിഗ്ഗി വഴി സ്വന്തമാക്കിയത്.ഡിസി ബുക്സ്റ്റോറില് നിന്നും സ്വിഗ്ഗി വിതരണക്കാരന് തനിക്കായി പുസ്തകങ്ങള്‍ സ്വീകരിക്കുന്ന ചിത്രം തരൂര്‍ ട്വീറ്റ് ചെയ്തു. ലോക്ക്ഡൗണ്‍ കാലഘട്ടത്തിലെ കേരളത്തില്‍ നിന്നുള്ള മികച്ച സംരംഭം എന്നാണ് സ്വിഗ്ഗി വഴിയുള്ള പുസ്തക വിതരണത്തെ തരൂര്‍ വിശേഷിപ്പിച്ചത്.
‘ബഷീർ സമ്പൂർണ്ണ കൃതികൾ തന്റേതുമാത്രമായ വാക്കുകള്‍ കൊണ്ടും പ്രയോഗം കൊണ്ടും ശൈലി കൊണ്ടും മലയാളത്തിലെ മറ്റെല്ലാ എഴുത്തുകാരില്‍ നിന്നും ഒറ്റപ്പെട്ടുനിന്ന ബഷീറിന്റെ എല്ലാ രചനകളും സമാഹരിച്ച് ഡിസി ബുക്സ് പുറത്തിറക്കിയ പുസ്തകമാണ് ബഷീർ സമ്പൂർണ്ണ കൃതികൾ.
പുറ്റ് ഒട്ടേറെ പ്രശംസകള്‍ നേടിയ കരിക്കോട്ടക്കരി എന്ന നോവലിന് ശേഷം വിനോയ് തോമസ് രചിച്ച പുതിയ നോവൽ. മലബാറിന്റെ കുടിയേറ്റചരിത്രം വ്യത്യസ്തമായ ഒരു വീക്ഷണകോണില്‍, ഇതുവരെ ആരും പറയാത്ത രീതിയില്‍ അവതരിപ്പിക്കുകയാണ് വിനോയ് തോമസ് പുതിയ നോവലിലൂടെ.
‘മുറിനാവ്’മലയാളത്തിലെ പുതുകവികളില്‍ ശ്രദ്ധേയനായ മനോജ് കുറൂരിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘മുറിനാവ്’. നാടിന്റെ സാംസ്കാരികബന്ധങ്ങളില്‍ മറഞ്ഞു നില്ക്കുന്ന, മറവിയില്‍പ്പെട്ടുപോയ, വലിയ ശബ്ദങ്ങളില്‍ കേള്‍ക്കാതെപോയ, ചെറിയ ഒച്ചകളുടെ നിരവധിയായ ഇഴകളെ ആവാഹിക്കുന്ന അതീതകാലത്തിലേക്കുള്ള സഞ്ചാരമാണ് ‘മുറിനാവ്’
കഴിഞ്ഞ ദിവസം മുതലാണ് ഡിസി ബുക്സ് പുസ്തകങ്ങള്‍ സംസ്ഥാനത്തുടനീളം പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി വഴി ലഭ്യമാക്കിത്തുടങ്ങിയത്.ആദ്യ ഓര്‍ഡറുകള്‍ക്ക് 30% വിലക്കുറവും സ്വിഗ്ഗി വഴിയുള്ള ഓര്‍ഡറുകള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. കൊറോണ എന്ന മഹാമാരിയും തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളുമൊന്നും വായനയ്ക്ക് ഒരു തടസ്സമാകാരുത് എന്ന ലക്ഷ്യത്തോടെയാണ് ഡിസി ബുക്സിന്റെ പുതിയ ഉദ്യമം.
Comments are closed.