‘എസ് കെ പൊറ്റെക്കാട്ടിന്റെ കഥകള്‍ സമ്പൂര്‍ണ്ണം’ ഇപ്പോള്‍ സ്വന്തമാക്കാം 23% വിലക്കുറവില്‍!
മലയാളികളെ ലോകം കാണിച്ച നിത്യസഞ്ചാരി എസ് കെ പൊറ്റെക്കാട്ടിന്റെ എസ് കെ പൊറ്റെക്കാട്ടിന്റെ കഥകള്‍ സമ്പൂര്‍ണ്ണം’ (രണ്ട് വാല്യങ്ങള്‍) അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്കിതാ ഒരു സുവര്‍ണ്ണാവസരം. 1299 രൂപാ മുഖവിലയുള്ള പുസ്തകം ഇപ്പോള്‍ 23% വിലക്കുറവില്‍ കേവലം 999 രൂപയ്ക്ക് വായനക്കാര്‍ക്ക് സ്വന്തമാക്കാനാകും.
ജൂലൈ 5 വരെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്ന വായനക്കാര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാവുക.
മലയാള സഞ്ചാര സാഹിത്യത്തിന് പുതിയ ഛായ പകര്‍ന്നുനല്‍കിയ സാഹിത്യകാരനായിരുന്നു എസ്.കെ. പൊറ്റെക്കാട്ട്. തന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാട്ടിന് കൈവന്നത്. മലയാളത്തിന് ഏറെക്കുറെ നവീനമായ യാത്രാവിവരണ സാഹിത്യശാഖയ്ക്ക് എസ് കെ പൊറ്റെക്കാട്ടിന്റെ സംഭാവനകള്‍ വിലപ്പെട്ടതാണ്.
യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂര്‍വ്വേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളിലും നിരവധി തവണ സഞ്ചരിക്കുകയും അവിടത്തെ സാമാന്യ ജനങ്ങളുമായി ഇടപെടുകയും ചെയ്തു. നേപ്പാള്‍ യാത്ര, കാപ്പിരികളുടെ നാട്ടില്‍, സിംഹഭൂമി, നൈല്‍ഡയറി, ലണ്ടന്‍ നോട്ട്ബുക്ക്, ഇന്തോനേഷ്യന്‍ ഡയറി, പാതിരാസൂര്യന്റെ നാട്ടില്‍, ബൊഹീമിയന്‍ ചിത്രങ്ങള്‍, ബാലിദ്വീപ് എന്നിവ ഈ യാത്രകളുടെ ഫലമായി മലയാള ഭാഷയ്ക്ക് എസ്.കെ.പൊറ്റെക്കാട്ടില്‍ നിന്നു ലഭിച്ച ഈടുറ്റ സഞ്ചാരകൃതികളാണ്.സഞ്ചാര സാഹിത്യം എഴുത്തുകാരന്റെ ആത്മാംശം കലര്‍ന്നതാകയാല്‍ അത് ആത്മകഥ കൂടിയാണെന്നു പറയാറുണ്ട്. എസ്.കെ.പൊറ്റക്കാട്ടാകട്ടെ തന്റെ യാത്രാനുഭവങ്ങളെ തികഞ്ഞ കലാമൂല്യമുള്ള സാഹിത്യകൃതികളാക്കി മാറ്റുക കൂടി ചെയ്തു.
പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.