ഇന്ത്യയില്‍ ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു
രാജ്യത്ത് ടിക് ടോക്, യൂസി ബ്രൗസര്‍ ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമായതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.
ടിക് ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്കാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്. മൊബൈല്‍ ഫോണുകള്‍, മൊബൈല്‍ ഇതര ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ എന്നിവയില്‍ നിന്നും ആപ്പുകള്‍ നീക്കം ചെയ്യും.
ഷെയര്‍ഇറ്റ്, ഹലോ, കാംസ്‌കാനര്‍, യുക്യാം, ക്ലബ് ഫാക്ടറി , വീചാറ്റ്, എക്‌സന്‍ഡര്‍, ഡിയു ബാറ്ററി സേവര്‍, വൈറസ് ക്ലീനര്‍, ന്യൂസ്‌ഡോഗ്, എംഐ വീഡിയോ കോള്‍, വീസിങ്ക്, ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍, ഡിയു റിക്കോര്‍ഡര്‍, വണ്ടര്‍ ക്യാമറ, ക്യുക്യു പ്ലേയര്‍, വിമേറ്റ്, ക്ലീന്‍ മാസ്റ്റര്‍, യു വിഡിയോ, വീമീറ്റ്, സ്വീറ്റ് സെല്‍ഫി, ക്വായി ക്യുക്യു ലോഞ്ചര്‍ വിവ വീഡിയോ, വിഗോ വീഡിയോ തുടങ്ങി 59 ജനപ്രിയ ആപ്പുകളാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നു എന്ന് ചൂണ്ടിക്കാട്ടി ഐടി ആക്റ്റ് 69എഎ വകുപ്പ് പ്രകാരമാണ് ആപ്പുകള്‍ നിരോധിച്ചിരിക്കുന്നത്.
Comments are closed.