വൈവിധ്യമാര്‍ന്ന നോവലുകളുടെ ലോകവുമായി ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR!
വൈവിധ്യമായ നോവലുകളുടെ മഹാപ്രപഞ്ചവുമായി ഇന്നത്തെ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR. വ്യത്യസ്ത കഥാതന്തുക്കളിലൂടെ മലയാളി വായനകളെ സ്വാധീനിച്ച 8 നോവലുകള്‍ 25% വിലക്കുറവില്‍ ദിവസംതോറും വൈകുന്നേരം മൂന്ന് മണിമുതല്‍ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR- ലൂടെ
വായനക്കാര്‍ക്ക് സ്വന്തമാക്കാം.
ഇന്നത്തെ 8 കൃതികള്‍ ഇതാ!
- തികച്ചും കേരളീയമായ ഒരു മാന്ത്രിക യാഥാര്‍ത്ഥ്യത്തെ നിര്‍മ്മിക്കുന്ന കൃതി, വി.ജെ. ജയിംസിന്റെ ‘നിരീശ്വരന്’
- യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥ, ടി.ഡി. രാമകൃഷ്ണന്റെ ‘ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായികി’
- ഗൗണ്ടര്‍മാരുടെ കൃഷിയിടങ്ങളില്‍ മാടുകളെപ്പോലെ പണിയെടുക്കുകയും ആടുമാടുകളെ തീറ്റിപ്പോറ്റുകയും ചെയ്യുന്ന ചക്കിലിയന്മാരുടെ ദരിദ്രമായ ജീവിതം, പെരുമാള്‍ മുരുകന്റെ ‘കീഴാളന്‘
- കുടുംബം, മതം, പ്രസ്ഥാനം എന്നിങ്ങനെയുള്ള പാടികളില്‍ നിന്നും കുതറിത്തെറിക്കാന്‍ കാത്തിരിക്കുന്ന വെറും മനുഷ്യരുടെ കഥകള്‍, വിനോയ് തോമസിന്റെ ‘പുറ്റ്’
- പുരുഷലോകത്തിന്റെ സംഹിതകളെയും ചിന്തകളെയും അടിമുടി ചോദ്യംചെയ്യുന്ന കെ.ആര് മീരയുടെ ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’
- മീശയെയും മീശയോടൊപ്പം വളര്‍ന്ന ഒരു കാലത്തെയും അഗാധമായി അടയാളപ്പെടുന്ന, ആധുനിക ക്ലാസിക് നോവലെന്ന് വിശേഷിപ്പിക്കാവുന്ന കൃതി, എസ് ഹരീഷിന്റെ ‘മീശ’
- ത്രസിപ്പിക്കുന്ന ഉള്‍പ്പിരിവുകളിലൂടെ സഞ്ചരിക്കുന്ന ഒരു നോവല്‍, ബെന്യാമിന്റെ ‘മഞ്ഞവെയില്‍ മരണങ്ങള്’
- അധികാരശക്തികള്‍ക്കു മുമ്പില്‍ പൊരുതുകയും ഇരയാക്കപ്പെടുകയും ചെയ്യുന്നവരുടെ കഥ, ടി.ഡി. രാമകൃഷ്ണന്റെ ‘മാമ ആഫ്രിക്ക’
Comments are closed.