ആമസോണ്‍ ‘ബെസ്റ്റ് ബുക്സ് ഇന്‍ ഇന്ത്യ’-യില്‍ ഇടം നേടി ‘ദൈവത്തിന്റെ ചാരന്മാര്’
ആമസോണിന്റെ കള്‍ച്ചര്‍ കോര്‍ണര്‍ ‘ബെസ്റ്റ് ബുക്സ് ഇന്‍ ഇന്ത്യ’-യില്‍ ഇടംപിടിച്ച് ജോസഫ് അന്നംകുട്ടി ജോസിന്റെ ദൈവത്തിന്റെ ചാരന്മാര്. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ രചിക്കപ്പെടുന്ന സാഹിത്യകൃതികളില്‍ നിന്നുള്ള മികച്ച പുസ്തകങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന കൃതി മലയാളത്തിലെ ബെസ്റ്റ് സെല്ലേഴ്സുകളില് ഒന്നാണ്.
പുസ്തകത്തെക്കുറിച്ച് ജോസഫ് അന്നംകുട്ടി ജോസ് പറഞ്ഞത്
എന്റെ ജീവിതത്തിലും ഒരുപാടാളുകള്‍ വന്നു. അങ്ങനെ വന്നവരെ, എന്നെ തൊട്ടവരെ, എന്നെ കുറെക്കൂടി നല്ലൊരു മനുഷ്യനാകാന്‍ പ്രേരിപ്പിച്ചവരെ ഞാന്‍ വിളിക്കുന്ന പേരാണ് ദൈവത്തിന്റെ ചാരന്മാര്. ഇവരെ പരിചയപ്പെട്ടു കഴിയുമ്പോള്‍ നിങ്ങള്‍ ഒരുപക്ഷേ, സ്വന്തം ജീവിതത്തിലേക്ക് ഒരു ബൈനോക്കുലറുമായി ഇറങ്ങിയെന്നിരിക്കും, നിങ്ങളുടെ ജീവിതത്തിലേക്ക് അയയ്ക്കപ്പെട്ട ദൈവത്തിന്റെ ചാരന്മാരെ കണ്ടെത്താന്‍. പല വേഷങ്ങളില്‍ അവര്‍ നിങ്ങളുടെ ചുറ്റിലുമുണ്ട്. അവരെ കാണുവാനും കേള്‍ക്കുവാനും മനസ്സിലാക്കുവാനും ഈശ്വരന് നിങ്ങള്‍ക്ക് പുതിയൊരു കണ്ണും ചെവിയും ഹൃദയവും നല്കട്ടെ ജോസഫ് അന്നംകുട്ടി ജോസ്.
Comments are closed.