ഹിപ്പോപൊട്ടോമോണ്‍സ്ട്രോസെക്വിപെഡാലിയോഫോബിയ; വീണ്ടും പുതിയ വാക്കുമായി ശശി തരൂര്‍
അന്താരാഷ്ട്രതലത്തില്‍ വിവിധ നിലകളില്‍ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് ശശി തരൂര്‍. ഐക്യരാഷ്ട്ര സഭയിലെ മുന്‍ അണ്ടര്‍ സെക്രട്ടറി, നയതന്ത്രജ്ഞന്, എഴുത്തുകാരന്, പ്രസംഗകന്, മുന്‍ കേന്ദ്രമന്ത്രി അങ്ങനെ നിരവധി വിശേഷണങ്ങളുണ്ട് ശശി തരൂരിന്. വലിയ ഇംഗ്ലീഷ് വാക്കുകള്‍കൊണ്ട് തരൂര്‍ പലപ്പോഴും ആളുകളെ ഞെട്ടിക്കാറുണ്ട്. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പ്രാവീണ്യവും പദസമ്പത്തുമൊക്കെ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. അങ്ങനെ പുതിയ ചില വാക്കുകളുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ശശി തരൂര്‍ എംപി.
കൊമേഡിയന്‍ ആയ സലോനി ഗൗര്‍ തരൂരിന്റെ ഇംഗ്ലീഷ് ഉച്ചാരണത്തെയും സങ്കീര്‍ണമായ ഭാഷാപ്രയോഗത്തെയും ഒരു വെബ് സീരീസിലെ കഥാപാത്രത്തെ അനുകരിച്ച് അവതരിപ്പിച്ചുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സലോനിയെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് തരൂര്‍ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകളുമായി രംഗത്തെത്തിയത്.
‘hippopotomonstrosesquipedaliophobia’, ‘garrulous’, ‘sesquipedalian’ എന്നീ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിക്കുകയും ബോളിവുഡ് സംവിധായകന് ഹന്‍സാല്‍ മേത്ത ഇത് തരൂരിനെ ടാഗ് ചെയ്ത് റീട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
വീഡിയോയും തരൂരിന്റെ ട്വീറ്റും വൈറലായതിന് പിന്നാലെ തരൂര്‍ ഇനി ട്വീറ്റ് ചെയ്താല്‍ തങ്ങള്‍ അത് പ്രാദേശിക ഭാഷയിലേക്ക് മാറ്റി റീ ട്വീറ്റ് ചെയ്യാം എന്ന വാഗ്ദാനവുമായി ഡിസ്നി ഹോട്ട്സ്റ്റാര്‍ വി.ഐ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജും രംഗത്തെത്തിയിട്ടുണ്ട്.
Flattered by the comedic imitation. However, I would like to believe that I am not such a garrulous sesquipedalian… Clearly the artiste on the screen does not suffer from hippopotomonstrosesquipedaliophobia!
— Shashi Tharoor (@ShashiTharoor) June 13, 2020
Comments are closed.