വിലപ്പെട്ട വായനയ്ക്കുള്ള വിശിഷ്ടകൃതികളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR!
വിലപ്പെട്ട വായനയ്ക്കുള്ള വിശിഷ്ടകൃതികളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR! മലയാളികള്‍ വീണ്ടും വീണ്ടും വായിക്കാന്‍ ആഗ്രഹിക്കുന്ന ചെറുകഥാസമാഹാരങ്ങള്‍ മുതല്‍ നോവലുകള്‍ വരെ 8 ബെസ്റ്റ് സെല്ലേഴ്‌സാണ് ഇന്ന് വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്. ദിവസം തോറും വൈകുന്നേരം 3മണി മുതൽ ഈ അവസരം വായനക്കാരെ തേടിയെത്തും. പുസ്തകങ്ങൾ 25 ശതമാനം വിലക്കുറവിൽ ഈ സമയം വായനക്കാർക്ക് ഓർഡർ ചെയ്യാം.
ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന 8 കൃതികൾ ;
- ഭാരതീയ ചികിത്സാശാസ്ത്രമായ ആയുര്‍വേദത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളില്‍ ഒന്നും കേരളീയ ആയുര്‍വേദ സമ്പ്രദായത്തില്‍ സവിശേഷസ്ഥാനമലങ്കരിക്കുന്നതുമായ അഷ്ടാംഗഹൃദയത്തെ അടിസ്ഥാനമാക്കിയുള്ള പഠനഗ്രന്ഥം, ഡോ.എം.എസ് വല്യത്താന്റെ ‘വാഗ്ഭട പൈതൃകം’
- അതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരന്‍ എസ് കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ രചന, ‘ഒരു ദേശത്തിന്റെ കഥ’
- ചിത്രരുചിയും ചലച്ചിത്രബോധവും സംസ്‌കാരപഠനവും രാഷ്ട്രീയവും ഭാഷാബോധവും ഒരുമിച്ചു സംയോജിക്കുന്ന രവീന്ദ്രന്റെ യാത്രാനുഭവാഖ്യാനം, ‘രവീന്ദ്രന്റെ യാത്രകള്‍’
- ആധുനിക എഴുത്തുകാരില്‍ പ്രമേയ വൈവിധ്യം കൊണ്ടും ആവിഷ്‌കാരവൈശിഷ്ട്യംകൊണ്ടും ശ്രദ്ധേയനായിരുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മുഴുവന്‍ കഥകളുടെയും ബൃഹത്‌സമാഹാരം, ‘പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കഥകള്‍ സമ്പൂര്‍ണ്ണം’
- നമ്മുടെ സാമൂഹിക ജീവിതത്തിലെ പരിവര്‍ത്തനശക്തികളുടെ വേരടക്കം കൈയടക്കത്തോടെ പറിച്ചുവച്ചിരിക്കുന്ന നോവല്‍, തകഴി ശിവശങ്കരപിള്ളയുടെ ‘കയര്‍‘
- പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യന്‍ സാമൂഹിക ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ചില കുടുംബങ്ങളുടെ കഥകള്‍ കൂട്ടിയിണക്കിയ സൃഷ്ടി, ലിയോ ടോള്‍സ്‌റ്റോയിയുടെ ‘അന്നാ കരെനീന’
- വിവാഹപ്പിറ്റേന്ന്, ഒരു തീവണ്ടിയാത്ര, വാര്‍ഷികോത്സവം, വലിയൊരാള്‍ വരുന്നു, ദൈവത്തിന്റെ അത്താഴം, കവിയുടെ മരണം, താക്കോല്‍, മോചനം, ആര്‍ഷന്‍, സ്ത്രീയും സത്യവും തുടങ്ങി എഴുപത് വി. കെ. എന്‍. കഥകളുടെ സമാഹാരം, ‘വി. കെ. എന്‍. കഥകള്‍’
- ‘നിരവധി സംഭവപരമ്പരകള്‍ക്കു സാക്ഷ്യം വഹിച്ച ഇന്ത്യയുടെ തലസ്ഥാന നഗരിയുടെ ചരിത്രത്തിലൂടെ മനുഷ്യബന്ധങ്ങളുടെ കഥ പറയുന്ന, എം. മുകുന്ദന്റെ ‘ദല്‍ഹിഗാഥകള്‍’
Comments are closed.