DCBOOKS
Malayalam News Literature Website

പ്രൊഫ. പി. ശങ്കരന്‍ നമ്പ്യാര്‍ ജന്മവാര്‍ഷിക ദിനം

P Sankaran Nambiar

സമസ്ത കേരള സാഹിത്യപരിഷത്തിന്റെ സ്ഥാപകാംഗങ്ങളിലൊരാളാണ് പി. ശങ്കരന്‍ നമ്പ്യാര്‍. അധ്യാപകന്‍, കവി, വിമര്‍ശകന്‍, പ്രാസംഗികന്‍ എന്നീ നിലകളിലും ഇദ്ദേഹം പ്രശസ്തനാണ്. മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളില്‍ ശ്രദ്ധേയമായ തമിഴ്മലയാള പൊതുപൂര്‍വ്വഘട്ടത്തെക്കുറിച്ച് വ്യക്തമായ ഒരു വാദം പുറപ്പെടുവിക്കുന്നത് പി. ശങ്കരന്‍ നമ്പ്യാരാണ്.

തൃശൂരിലെ കേരളവര്‍മ കോളേജ് സ്ഥാപിക്കാന്‍ മുന്‍കൈ എടുത്ത ശങ്കരന്‍ നമ്പ്യാര്‍ അതിന്റെ ആദ്യ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.1922ല്‍ രചിച്ച ‘ഭാഷാചരിത്ര സംഗ്രഹം’ മലയാളഭാഷയുടെ തുടക്കം മുതല്‍ അന്നോളമുള്ള ഭാഷാപ്രസ്ഥാന ഭേദങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ടെഴുതിയ വിപുലമായ രചനയാണ്. ആറദ്ധ്യായമുണ്ട് ഈ കൃതിക്ക്. ഇതിലെ ‘മധ്യകാല മലയാളം’ എന്ന ലേഖനം പ്രത്യേക പരിഗണനയര്‍ഹിക്കുന്നു. ഭാഷോല്‍പത്തിയെപറ്റിയുള്ള സിദ്ധാന്തങ്ങളും മലയാളവും തമിഴും തമ്മിലുള്ള ബന്ധവും അദ്ദേഹം യുക്തിഭദ്രമായി അതില്‍ വിശകലന വിമര്‍ശന വിധേയമാക്കി.

Comments are closed.