ഉദ്വേഗജനകമായ വായനാനുഭവം സമ്മാനിക്കുന്ന എട്ട് കൃതികളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR!
ഉദ്വേഗജനകമായ വായനാനുഭവം സമ്മാനിക്കുന്ന എട്ട് കൃതികള്‍ ഇതാ നിങ്ങള്‍ക്കായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR- ല്‍. നാളെ നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിയ്ക്കാന്‍ പ്രാപ്തമായ പൊള്ളുന്ന അനുഭവക്കുറിപ്പുകള്‍ ഉള്‍പ്പെടെ 8 ബെസ്റ്റ് സെല്ലേഴ്‌സാണ് ഇന്ന് വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്. ദിവസം തോറും വൈകുന്നേരം 3മണി മുതൽ ഈ അവസരം വായനക്കാരെ തേടിയെത്തും. പുസ്തകങ്ങൾ 30 ശതമാനം വിലക്കുറവിൽ ഈ സമയം വായനക്കാർക്ക് ഓർഡർ ചെയ്യാം.
ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന ബെസ്റ്റ് സെല്ലേഴ്സ് :
- പത്രപ്രവര്‍ത്തനരംഗത്തെ അതികായനും പ്രസിദ്ധ ജീവചരിത്രകാരനുമായ ടി.ജെ.എസ്. ജോര്‍ജിന്റെ കര്‍മ്മമണ്ഡലത്തിലെ ഓര്‍മ്മകളുടെ പുസ്തകം, ‘ഘോഷയാത്ര‘
- കേരളത്തെ ഞെട്ടിച്ച കുറെ അസാധാരണ കൊലപാതകങ്ങളുടെ അന്വേഷണ പരമ്പരകളിലൂടെ കുറ്റാന്വേഷണ ശാസ്ത്രത്തെ പരിചയപ്പെടുത്തുന്ന ഡോ.ബി. ഉമാദത്തന്റെ ‘ഒരു പൊലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍’
- വീണ്ടുമൊരു മയ്യഴിക്കഥ, നാട്ടുഭാഷയുടെ തനതു രുചിയും തന്റേടവുമുള്ള കഥ, എം. മുകുന്ദന്റെ ‘കുട നന്നാക്കുന്ന ചോയി’
- ജെസബെല്‍ എന്ന കരുത്തുറ്റ സ്ത്രീ കഥാപാത്രവുമായി പുരുഷചിന്തകള്‍ക്കുമേല്‍ ചോദ്യശരങ്ങള്‍ തൊടുക്കുന്ന അതിശക്തമായ ആവിഷ്‌കാരം, കെ.ആര്‍ മീരയുടെ ‘ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’
- ഓരോ ജീവിതസാഹചര്യത്തിലും നേരിടേണ്ടി വന്ന ദുര്‍ഘടങ്ങളെ എങ്ങനെ ആശയോടും പ്രസന്നതയോടും ഇച്ഛാശക്തിയോടും നേരിട്ടുവെന്നതിന്റെ കഥ, മുഹമ്മദ് അലി ശിഹാബ് ഐ എ എസിന്റെ ‘വിരലറ്റം‘
- ജീവിതത്തിന്റെ രണ്ടറ്റങ്ങളും കണ്ടറിഞ്ഞ പത്രപ്രവര്‍ത്തന രംഗത്തെ അപൂര്‍വ്വ വ്യക്തിത്വമായ ശ്രീ കെ. എം. മാത്യുവിന്റെ ആത്മകഥ, ‘എട്ടാമത്തെ മോതിരം’
- ദൈവത്തിന്റെ ഉണ്മയെക്കുറിച്ചുള്ള വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഭൗതികലോകത്തിന്റെ ഉണ്മയെ ശാസ്ത്രീയമായി വിശദീകരിക്കുന്ന വിഖ്യാതമായ കൃതി ദി ഗോഡ് ഡെലൂഷനെ മുന്‍നിര്‍ത്തിയുള്ള പഠനം, രവിചന്ദ്രന്‍ സിയുടെ ‘നാസ്തികനായ ദൈവം’
- പതിനെട്ടാം വയസ്സില്‍ പ്രണയത്തില്‍ അകപ്പെടുകയും പത്തൊമ്പതാം വയസ്സില്‍ വിവാഹിതയാവുകയും ദാമ്പത്യത്തില്‍ ലൈംഗികവൈകൃതങ്ങളും പീഡനങ്ങളും ഏല്‌ക്കേണ്ടിവരികയും ചെയ്ത എച്ച്മുക്കുട്ടി എന്ന എഴുത്തുകാരിയുടെ ആത്മകഥാപരമായ അനുഭവക്കുറിപ്പുകള്‍, ‘ ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക’
Comments are closed.