പരിസ്ഥിതിദിനത്തില്‍ പരിസ്ഥിതിയെ അറിയാന്‍ ഇതാ ചില പരിസ്ഥിതി പുസ്തകങ്ങള്‍!
പരിസ്ഥിതി സംരക്ഷണത്തിനായി പല എഴുത്തുകാരും പലപ്പോഴും പുസ്തകങ്ങളെ ആയുധമാക്കിയിരുന്നു. അങ്ങനെ രചിക്കപ്പെട്ട പുസ്തകങ്ങള്‍ക്കൊക്കെ എക്കാലത്തും ആരാധകര്‍ ഏറെയാണ്. പരിസ്ഥിതി എന്ന വിഷയത്തില്‍ അധിഷ്ഠിതമായ പുസ്തകങ്ങള്‍ മലയാളത്തില്‍ ഒരുപാട് എഴുതപ്പെട്ടിട്ടുണ്ട്. പ്രകൃതിക്കെതിരെ നടത്തിയ മനുഷ്യന്റ ഇടപെടലുകളും, അതിനെതിരെ മനുഷ്യന്‍ തന്നെ നടത്തിയ സമരങ്ങളുമൊക്കെ പുസ്തകങ്ങളുടെ പ്രമേയങ്ങളായിട്ടുണ്ട്.
പരിസ്ഥിതിസംരക്ഷണമെന്ന വലിയ ആശയത്തില്‍ ഊന്നിനിന്നുകൊണ്ട് രചിക്കപ്പെട്ട ചില പുസ്തകങ്ങളെ ഈ പരിസ്ഥിതിദിനത്തില്‍ പരിചയപ്പെടാം;
നിങ്ങള്‍ കൊല്ലുന്ന ഞങ്ങളുടെ ഭൂമി– ഗ്രേറ്റ ട്യുന്‍ബെര്‍ഗ് ലോകമെമ്പാടും ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന പരിസ്ഥിതിപ്രവര്‍ത്തകയാണ് ഗ്രേറ്റ ട്യുന്‍ബെര്‍ഗ് എന്ന പതിനാറുകാരി. കാലാവസ്ഥാ പ്രതിസന്ധിക്കെതിരായി നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടും നടക്കുന്ന യുവാക്കളുടെ പ്രക്ഷോഭത്തിന്റെ ആഗോള മുഖമായി മാറിയിരിക്കുന്നു ഇപ്പോള്‍ ഗ്രേറ്റ. ഗ്രേറ്റയുടെ ജീവിതവും പോരാട്ടങ്ങളും പ്രസംഗങ്ങളുമാണ് ഈ പുസ്തകത്തില്‍.
ഇന്‍ഡിക- പ്രണയ് ലാല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ രൂപപ്പെടലിനെയും ചരിത്രത്തിനെയും ആഴത്തില്‍ വിശദീകരിക്കുന്ന കൃതി. ദിനസോറുകളും ഭീകരന്‍മാരായ ഉരഗങ്ങളും ഭീമാകാരരായ സസ്തനികളും വിസ്മയിപ്പിക്കുന്ന സസ്യവര്‍ഗ്ഗങ്ങളും നിറഞ്ഞുനിന്നിരുന്ന ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തെ അതീവ മനോഹരമായി ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നു. മിഴിവുള്ള അപൂര്‍വ്വ കളര്‍ചിത്രങ്ങള്‍ വായനയെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു.
കാടിനു കാവല്‍– സുഗതകുമാരി കുറെയേറെ വര്‍ഷങ്ങളായി കാടിനെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും പലതും പറഞ്ഞും വിമര്‍ശിച്ചും ആവലാതിപ്പെട്ടും വ്യസനിച്ചും നമ്മുടെ ഇടയില്‍ പ്രശസ്ത കവയിത്രി സുഗതകുമാരി ഉണ്ട്. പരിസ്ഥിതിപ്രശ്‌നങ്ങളെക്കുറിച്ച് നീണ്ട വര്‍ഷങ്ങളിലെഴുതിയ ലേഖനങ്ങളൊന്നിച്ചു സമാഹരിച്ചതാണ് കാടിനു കാവല്‍. ഇതില്‍ കാടിന്റെ ഇനിയും നിലയ്ക്കാത്ത ഹൃദയതാളമുണ്ട്. പ്രകൃതിക്കു നേരേ കന്മഴു ഉയരുമ്പോഴുള്ള അരുതേ എന്ന നിലവിളിയുണ്ട്്. വറ്റാത്ത മനുഷ്യസ്‌നേഹത്തിന്റെ തെളിനീരുറവയും ഉണ്ട്. മിക്കവാറും തോല്‍ക്കുന്നവയും ചിലപ്പോള്‍ മാത്രം ഫലംകണ്ടവയും പലപ്പോഴുംഅനന്തമായി നീളുന്നതുമായ യുദ്ധങ്ങളുടെ ഓര്‍മ്മകള്‍.
നിളയുടെ തീരങ്ങളിലൂടെ- ആലങ്കോട് ലീലാകൃഷ്ണന്‍പുഴയെ അറിയണമെങ്കില്‍ പുഴയോരഗ്രാമങ്ങളിലൂടെ ജീവിതത്തിലൂടെ നിത്യവും തീര്‍ത്ഥാടനം നടത്തണം. അത്തരം കുറെ തീര്‍ത്ഥാടനങ്ങളുടെ അനുഭവക്കുറിപ്പുകളാണ് ആലങ്കോട് ലീലാകൃഷ്ണന്‍ രചിച്ച നിളയുടെ തീരങ്ങളിലൂടെ. ഭാരതപ്പുഴയുടെ പ്രധാന തീരദേശങ്ങളിലൂടെയും അവിടത്തെ കലകളിലൂടെയും സാഹിത്യത്തിലൂടെയും ചരിത്രത്തിലൂടെയുമൊക്കെ ആത്മനിഷ്ഠമായി നടത്തിയ കുറേ തീര്‍ത്ഥയാത്രകളുടെ സമാഹാരമാണ് ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച നിളയുടെ തീരങ്ങളിലൂടെ.
പരിസ്ഥിതി ഡി സി ക്വിസ് –സൂര്യാ ജോയ് പൊതുവിജ്ഞാനത്തിലും ബുദ്ധിവികാസത്തിലും ഊന്നല്‍ നല്‍കിക്കൊണ്ട് ഇന്നത്തെ തലമുറയുടെ വിദ്യാഭ്യാസപരമായ വളര്‍ച്ചയ്ക്ക് ഏറ്റവും സഹായിയായ പുസ്തകപരമ്പരയാണ് ഡി സി ക്വിസ്. വിവിധ വിഷയങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ഈ പരമ്പരയില്‍ പരിസ്ഥിതി, ഗണിതം, സയന്‍സ്, ഭൂമിശാസ്ത്രം, കായികം, ചരിത്രം, ഇന്ത്യ, ലോകം, സാഹിത്യം തുടങ്ങിയ മേഖലകളിലെ അറിവുകളെ സമഗ്രമായി അവതരിപ്പിക്കുന്നു. മത്സരപ്പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വിജ്ഞാനകുതുകികള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ് ഈ പുസ്തകപരമ്പര.
പരിസ്ഥിതിയും ജൈവവൈവിധ്യവും- സുരേഷ് മണ്ണാറശ്ശാല, രേണുക ആര്‍ ശാസ്ത്രത്തെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റുവാന്‍ സഹായിക്കുന്ന അടിസ്ഥാന ശാസ്ത്രപാഠങ്ങളെ സമഗ്രമായി അവതരിപ്പിക്കുന്നു അറിവുകളുടെ പുസ്തകം എന്ന പരമ്പരയിലൂടെ. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയോജനപ്രദമായ പുസ്തകങ്ങളടങ്ങിയ ഈ പരമ്പരയില്‍ പരിസ്ഥിതിപഠനം, ഭൗതികശാസ്ത്രം, രസതന്ത്രം, ജനിതകശാസ്ത്രം, ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിങ്ങനെ വിവിധ മേഖലകളിലെ നിരവധി വിഷയങ്ങള്‍ അവതരിപ്പിക്കുന്നു.
കേരളത്തിന്റെ പരിസ്ഥിതി മുന്നേറ്റങ്ങള്‍- വി.എന്‍. ഹരിദാസ് പരിസ്ഥിതിക്കുവേണ്ടി കഴിഞ്ഞ അറുപതു വര്‍ഷങ്ങളില്‍ കേരളത്തില്‍ നടന്ന മുന്നേറ്റങ്ങളുടെ ചരിത്രമാണ് ഈ പുസ്തകം.
പ്രളയാനന്തര മാനവികത- ബി രാജീവന്‍ സമകാലിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ബി.രാജീവന്റെ ‘പ്രളയാനന്തര മാനവികത: ശബരിമലയുടെ പശ്ചാത്തലത്തില്‍’ ഡി.സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തെയും കേരള സമൂഹത്തെയും നിരീക്ഷിക്കുന്നവര്‍ക്കായുള്ള കൈപ്പുസ്തകമാണ് ഈ കൃതി.
പ്രകൃതി ക്ഷോഭങ്ങള്‍- സുരേഷ് മണ്ണാറശാല ഭൂമിയിലും പ്രകൃതിയിലുമുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ച് അറിയാനും മനസ്സിലാക്കാനും സഹായിക്കുന്ന ശാസ്ത്രസാഹിത്യരചന. കാട്ടുതീ,അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങള്‍,വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകള്‍ തുടങ്ങി പ്രകൃതിദുരന്തങ്ങളെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചുമുള്ള പഠനകൃതി. കണ്ടല്‍പ്പെരുമ, വിവിധയിനം കണ്ടലുകള്‍, കണ്ടലും പരിസ്ഥിതിയും തുടങ്ങി നമ്മുടെ നാട്ടില്‍ വളരുന്ന കണ്ടലുകളെക്കുറിച്ചുള്ള സുരേഷ് മണ്ണാറശ്ശാലയുടെ ആധികാരിക പഠനം, ‘കണ്ടല്‍ക്കാടുകള്‍‘ എന്ന പുസ്തകവും ശ്രദ്ധേയമാണ്.
പരിസ്ഥിതിപ്രസ്ഥാനത്തിന് ഇന്ദിരാഗാന്ധിയുടെ സംഭാവനകള്‍-ജയ്‌റാം രമേശ് ഇന്ത്യയുടെ പാരിസ്ഥിക മേഖലയിൽ ഇന്ദിരാഗാന്ധിയുടെ അമൂല്യമായ സംഭാവനകളെ കേഖപ്പെടുത്തുന്ന ആദ്യത്തെ കൃതി. സൈലന്റ് വാലി, ജിം കോർബറ്റ് ദേശീയോദ്യാനം, സലിം അലി ദേശീയോദ്യാനം എന്നിങ്ങനെ ഇന്ദിരാഗാന്ധിയുടെ നിർണ്ണായക ഇടപെടലുകളും അവയുടെ പിന്നാമ്പുറങ്ങളും. Indira Gandhi A life in Nature by Jairam Ramesh goes through the activities of Indira Gandhi towards
Comments are closed.